അഫ്ഗാനില്‍ ചാവേര്‍ സ്ഫോടനം; എട്ടുപേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നഗരത്തിലെ വിവിധ രാജ്യങ്ങളുടെ എംബസി അടക്കമുള്ള നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന വസീര്‍ അക്ബര്‍ ഖാനില്‍ ഇന്നലെ വൈകിട്ടാണു സ്ഫോടനം നടന്നത്. ഉദ്യോഗസ്ഥര്‍ ഓഫിസ് പ്രവൃത്തി കഴിഞ്ഞു മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിനിരയായവരെല്ലാം അഫ്ഗാന് സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. 21 പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളെ തുടര്‍ന്നു തലസ്ഥാനത്തടക്കം സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണു സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ആക്രമണം ആവര്‍ത്തിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് കാബൂളിലെ രണ്ട് പള്ളികളില്‍ നടന്ന ആക്രമണത്തില്‍ 50 പേരും തൊട്ടുമുന്‍പ് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ 15 പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."