HOME
DETAILS

പ്ലാസ്റ്റിക് ദേശീയ പതാക സുലഭം; നടപടിയെടുക്കാതെ അധികൃതര്‍

  
backup
August 13 2016 | 19:08 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%a4%e0%b4%be%e0%b4%95


കൊച്ചി: 70-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുദിനം ബാക്കിനില്‍ക്കെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വാനോളം ഉയര്‍ത്താന്‍ ത്രിവര്‍ണപതാകകളും തയാറായിക്കഴിഞ്ഞു. ദേശീയപതാക ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഇത്തവണ കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. കമ്പിളി, പരുത്തി, ഖാദി സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ട് നെയ്ത പതാകകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നാണ് ആദ്യ നിര്‍ദേശമെങ്കിലും ചില ഉപാധികളോടെ കടലാസില്‍ നിര്‍മിക്കുന്നവ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ആഘോഷശേഷം വലിച്ചെറിയാതെ ഇവ നിര്‍മാര്‍ജ്ജനം ചെയ്യണമെന്നാണ് മറ്റൊരു നിര്‍ദേശം.
നാളത്തെ ആഘോഷത്തിന് പ്ലാസ്റ്റിക് നിര്‍മിത പതാകകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് 1971 ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കല്‍ തടയുന്നതിനുള്ള നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ തിരക്കേറിയ നഗരങ്ങളിലെല്ലാം ജൂലൈ അവസാനത്തോടുതന്നെ പ്ലാസ്റ്റിക് പതാകകളുടെ വിപണനം ആരംഭിച്ചിരുന്നു. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു വഴിവാണിഭക്കാരുടെ ത്രിവര്‍ണപതാക കച്ചവടം. അന്യസംസ്ഥാനങ്ങളിലെ സ്ത്രീകള്‍ പതാകകള്‍ സഞ്ചികളില്‍ നിറച്ചാണ് കച്ചവടം നടത്തുന്നത്. കാറില്‍വയ്ക്കുന്ന ഒരു പതാകയ്ക്ക് 50 രൂപയാണ് വില. പേശിയാല്‍ പകുതി വിലയ്ക്കുവരെ ലഭ്യമാകും.
കടകള്‍ക്കുമുന്നില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ഡിസ്‌ക്കൗണ്ട് നല്‍കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുള്ളതിനാല്‍ തുണിയില്‍ പൊതിഞ്ഞുവച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഖാദി വില്‍പ്പനകേന്ദ്രം ഉള്‍പ്പെടെയുള്ളവ. ആറ് അടി നീളവും നാല് അടി വീതിയുമുള്ള പതാകകള്‍ കപ്പലിലും വലിയ ഫ്‌ളാറ്റുകളിലും മറ്റുമാണ് ഉപയോഗിക്കുന്നത്. 1890 രൂപയാണ് ഇതിന്റെ വില. നാലര അടി നീളവും മൂന്നടി വീതിയുമുള്ള പതാകകളാണ് സ്‌കൂളുകളിലും ഓഫിസുകളിലും മറ്റും ഉപയോഗിക്കുന്നത്. കര്‍ണാടകയില്‍ നിന്നാണ് ഇത്തവണ കേരളത്തിലെ ഖാദിയുടെ വിവിധ വിപണന കേന്ദ്രങ്ങളിലേക്ക് കൈകൊണ്ട് നെയ്ത പതാകകളെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago