ബി.ജെ.പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വച്ചത് സി.പി.എം: എ.കെ ആന്റണി
ഉപ്പള (കാസര്‍കോട്): കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വെച്ചത് സി.പി.എം കേന്ദ്ര നേതൃത്വമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ച ശേഷം യു.ഡി.എഫിലെ കക്ഷികളുടെ പതാക കൈമാറിയാണ് ആന്റണി പടയൊരുക്കം ഉദ്ഘാടനം ചെയ്തത്.
ബി.ജെ.പിയുടെ ദുര്‍ഭരണത്തിനെതിരേ യോജിച്ച പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പോലും പങ്കെടുക്കാതെ മാറി നിന്ന് സി.പി.എം തുരങ്കംവയ്ക്കുകയായിരുന്നു.
സി.പി.ഐ നേതൃത്വം പോലും പങ്കെടുത്ത യോഗത്തില്‍ നിന്ന് സി.പി.എം വിട്ട് നിന്നത് ബി.ജെ.പിക്കെതിരായി ഐക്യനിര ഉണ്ടാവരുതെന്ന് കരുതി തന്നെയാണ്. കേരളത്തില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലെത്തിയാല്‍ അത് ബി.ജെ.പിക്ക് ദോഷകരമാണ്. അതിന് കേരളത്തില്‍ സി.പി.എമ്മിനെ സഹായിക്കുകയെന്നത് ബി.ജെ.പിയും കേന്ദ്രത്തില്‍ ബി.ജെ.പിയെ സഹായിക്കുകയെന്നത് സി.പി.എമ്മും നയമാക്കിയിരിക്കുന്നു. കേരളത്തില്‍ നിന്ന് കൂടുതല്‍ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിലെത്താതിരിക്കലാണ് പിണറായിയുടെയും മോദിയുടെയും ലക്ഷ്യം. കേരളത്തില്‍ ഇരുപാര്‍ട്ടികളും പരസ്പരം പോരടിക്കുന്നുവെന്നത് ഒരു കള്ളത്തരമാണ്. ഡല്‍ഹിയില്‍ കേന്ദ്ര, കേരള മന്ത്രിമാര്‍ നേരിട്ട് കണ്ടാല്‍ ഒറ്റപായയിലാണ് ചോറൂണെന്നും ആന്റണി പറഞ്ഞു.
വര്‍ഗീയവാദികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന പിണറായി വിജയന്‍ ഇന്നത്തെ ദിവസം വരേ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കും വിധത്തില്‍ പ്രസംഗിച്ച ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരേ ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടയൊരുക്കം കേന്ദ്ര, കേരളസര്‍ക്കാരുകള്‍ക്കെതിരായ മുന്നറിയിപ്പും താക്കീതും നോട്ടീസുമാണ്. പാചകവാതക വില വര്‍ധിപ്പിച്ചത് കേരള പിറവി ദിനമാചരിക്കുന്ന മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ സമ്മാനമാണെന്നും ആന്റണി പറഞ്ഞു. പടയൊരുക്കം പരിപാടിയുടെ ഭാഗമായി യു.ഡി.എഫ് കമ്മിറ്റികള്‍ ശേഖരിച്ച ഒപ്പുകള്‍ രമേശ് ചെന്നിത്തലക്ക് കൈമാറി.
പടയൊരുക്കം യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ അധ്യക്ഷനായി. എ.ഐ.സി.സി അംഗം മുകുള്‍ വാസ്‌നിക്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.പി വീരേന്ദ്രകുമാര്‍ എം.പി, കര്‍ണാടക മന്ത്രി അഡ്വ.യു.ടി ഖാദര്‍, എ.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി ദേവരാജന്‍, മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ എം.പി, ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, മുന്‍മന്ത്രിമാരായ വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബിജോണ്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, പി. ശബരീനാഥ് എം.എല്‍.എ, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, പി.ബി അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."