ആണവാവശ്യത്തിനുള്ള യുറേനിയം പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാന്‍ സഊദി പദ്ധതി
റിയാദ്: രാജ്യത്ത് നിര്‍മിക്കുന്ന സമാധാന ആവശ്യത്തിനുള്ള ആണവ ഇന്ധനത്തിനുള്ള യുറേനിയം പ്രാദേശികമായി നിര്‍മിക്കാനാണു പദ്ധതിയെന്ന് കിംഗ് അബ്ദുല്ല ആണവോര്‍ജ്ജ സിറ്റി മേധാവി ഹാഷിം ബിന്‍ അബ്ദുല്ല അല്‍യമാനി പറഞ്ഞു. അബുദാബിയില്‍ ചേര്‍ന്ന ആണവോര്‍ജ്ജ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം സഊദി ആണവ പദ്ധതി പ്രഖ്യാപനം നടത്തുമെന്നും രാജ്യത്തുള്ള അംസസ്‌കൃത യുറേനിയം ശേഖരം ഇതിനായി സഊദി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സഊദി ആണവ പദ്ധതിക്ക് ആവശ്യമായ യുറേനിയം ശേഖരം സഊദിക്ക് സ്വന്തമായുണ്ട്. കൂടാതെ മറ്റു അസംസ്‌കൃത വസ്തുക്കളും രാജ്യത്തിന് സ്വന്തമായുണ്ട്. സഊദിയുടെ ആണവ പശ്ചാത്തല സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് അന്തരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോട് അടുത്ത വര്‍ഷം ആവശ്യപ്പെടും. ഇതോടെ സഊദിയുടെ ആണവോര്‍ജ്ജ നിലപാട് സമാധാനപരമായ ആവശ്യത്തിനാണെന്നു ഏജന്‍സിക്ക് നേരില്‍ കണ്ടു ബോധ്യപ്പെടും. അടുത്ത വര്‍ഷം തന്നെ രണ്ടു ആണവ നിലയങ്ങള്‍ നിര്‍മിക്കാനുള്ള കരാറുകള്‍ നല്‍കുമെന്നും അതിനോടനുബന്ധിച്ചുള്ള നിയമ വ്യവസ്ഥകളും തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2032 ഓടെ 17.6 ഗിഗാ വാട്ട് വൈദ്യുതിയാണ് ആണവ പദ്ധതിയിലൂടെ സഊദി ലക്ഷ്യമിടുന്നത്. ഇതിനായി അപ്പോഴേക്കും പതിനേഴു ആണവ റിയാക്റ്റര്‍ നിര്‍മിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനാവശ്യമായുള്ള 60,000 ടണ്‍ യുറേനിയം ശേഖരം രാജ്യത്ത് ഉണ്ടെന്നാണ് പ്രാഥമിക പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."