HOME
DETAILS
MAL
സോളാര്‍ കേസ് യാത്രയെ ബാധിക്കില്ലെന്ന്
backup
November 01 2017 | 20:11 PM
കാസര്‍കോട്: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയെ സോളാര്‍ കേസ് ബാധിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍. യാത്ര മലബാര്‍ മേഖല പിന്നിടുന്നതിന് മുന്‍പ് തന്നെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെങ്കിലും അതൊന്നും യാത്രയെ ബാധിക്കില്ലെന്ന് ജാഥാ ലീഡറും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
സോളാര്‍ കേസില്‍ പുതുതായി ഒന്നും പുറത്തു വരാനില്ല. ഒന്‍പതിന് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചാല്‍ രണ്ട് ദിവസം ഇത് ചര്‍ച്ച ചെയ്യും. അതിനുശേഷം വീണ്ടും ജനകീയ പ്രശ്നങ്ങള്‍ പൊതു സമൂഹം ചര്‍ച്ചക്കെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."