HOME
DETAILS
MAL
റവന്യൂ മന്ത്രിയും എ.ജിയും തമ്മില്‍ പ്രശ്നങ്ങളില്ല: മന്ത്രി ബാലന്
backup
November 01 2017 | 20:11 PM
തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലും റവന്യൂ മന്ത്രിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്. സര്‍ക്കാരുമായി ബന്ധപ്പെട്ട കേസ് ആര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് എ.ജിയാണ്. ആര്‍ക്ക് കൊടുക്കണമെന്ന് മന്ത്രി പറയുന്നതിലും പ്രായോഗിക ബുദ്ധിമുട്ടൊന്നുമില്ല. ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിരവധി വ്യാഖ്യാനങ്ങള്ക്കാണ് വഴിതെളിയിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷനല്‍ എ.ജി ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം തള്ളിയ എ.ജി, 'റവന്യൂ വകുപ്പ് ' മന്ത്രിയുടെ തറവാട് സ്വത്തല്ലെന്ന തരത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."