HOME
DETAILS
MAL
മൂന്ന് എം.പി മാരെ അയോഗ്യരാക്കിയേക്കും
backup
November 01 2017 | 20:11 PM
ചെന്നൈ: 18 എം.എല്‍.എമാരെ അയോഗ്യരാക്കികൊണ്ടുള്ള സംസ്ഥാന നിയമസഭയുടെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞെങ്കിലും ശശികല പക്ഷത്തോട് ചായ്്വ് പുലര്‍ത്തുന്ന മൂന്ന് എം.പിമാരെ അയോഗ്യരാക്കാന്‍ ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം വി.മൈത്രേയന് എം.പിയോടൊപ്പം അണ്ണാ ഡി.എം.കെ നേതാക്കളായ കെ.പി മുനിസാമി, മനോജ് പാണ്ഡ്യന് എന്നിവര്‍ രാജ്യസഭാ സെക്രട്ടറി ജനറല്‍ ദേശ് ദീപക് വര്‍മയെ കണ്ട് ചര്‍ച്ച നടത്തിയതോടെയാണ് ശശികല പക്ഷത്തെ മൂന്ന് രാജ്യസഭാ എം.പിമാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്. അയോഗ്യരാക്കിയ 18 എം.എല്‍.എമാരെപോലെ മൂന്ന് എം.പിമാരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയെന്ന് വി. മൈത്രേയന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."