പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വകാര്യചാനലില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കുറിച്ചുള്ള ഒളികാമറ ഓപറേഷന്റെ അടിസ്ഥാനത്തില്‍ സംഘടനക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രാജ്യത്ത് ഐ.എസ് രൂപീകരിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതിനായി വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഐ.എസിനായി വിദേശഫണ്ടും ഹവാലയും വരുന്നുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് തന്നെ ചാനലില്‍ സമ്മതിച്ചിരിക്കകുകയാണ്.
സംഘടനയുടെ നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി . ചാനലിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരളസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."