എസ്.ബി.ഐയില്‍ ലയിച്ച അനുബന്ധബാങ്കുകളുടെ ചെക്ക് ബുക്ക് ഉപയോഗം ഡിസം.31 വരെ
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഈ വര്‍ഷം ഡിസംബര്‍ 31വരെ ഉപയോഗിക്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. പുതിയ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാവുന്നതാണെന്നും എസ്. ബി. ഐ അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി),സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ (എസ്.ബി.ബി.ജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (എസ്.ബി.എം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (എസ്.ബി.എച്ച്), ഭാരതീയ മഹിളാ ബാങ്ക് (ബി.എ.ംബി), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല (എസ്.ബി.പി) എന്നീ അനുബന്ധ ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിച്ചത്. ഈ ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്, എ.ടി.എം വഴി ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
ബാങ്ക് ഉപയോക്താക്കളുടെ ശ്രദ്ധക്ക്
=എസ്.ബി.ഐയുമായി വീണ്ടും മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതില്ല
=എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും നെറ്റ് ബാങ്കിങ് സവിശേഷതകള്‍ ഒരു പോലെയാണ്
=ഓണ്‍ലൈന്‍ എസ്.ബി.ഐയില്‍ പുതുതായി ഇ-മെയില്‍ വിലാസം ചേര്‍ക്കാവുന്നതാണ്
=ലയിച്ച ബാങ്കുകളിലെ ഉപയോക്താക്കള്‍ എസ്.ബി.ഐ നെറ്റ് ബാങ്കിങ്ങിനായി പുതുതായി റജിസ്റ്റര്‍ ചെയ്യേണ്ടതില്ല
=നെറ്റ് ബാങ്കിങ്ങിന് നിലവിലുള്ള യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിക്കാം
= എന്‍.ഇ.എഫ്.ടി (നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍), ആര്‍.ടി.ജി.എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ്) എന്നിവയുടെ സേവന നിരക്കില്‍ മാറ്റമുണ്ടാകും
=മൊബൈല്‍ നെറ്റ് ബാങ്കിങ്ങില്‍ മുന്‍കൂട്ടി തയാറാക്കിവച്ചിരിക്കുന്ന ബില്‍ അടച്ചത് എസ്.ബി.ഐയിലേക്കു മാറുമ്പോള്‍ അസാധുവാകില്ല
=നെറ്റ് ബാങ്കിങ്ങിന്റെ പാസ്‌വേഡ് മാറ്റം, പി.എ.ഫ് അപേക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കാവുന്നതാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."