ജി.എസ്.ടി സ്‌ലാബ് പരിഷ്‌കരണം നിത്യോപയോഗ സാധനങ്ങളുടെ വിലകുറഞ്ഞേക്കും
ന്യൂഡല്‍ഹി: ഉയര്‍ന്ന നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ ധാരണ. 28 ശതമാനം ജി.എസ്.ടി സ്‌ലാബിലുള്ള സാധനങ്ങളുടെ വിലയായിരിക്കും കുറയ്ക്കുക. നികുതി നിരക്ക് ഉയര്‍ന്ന തലത്തിലായതുകാരണം ഇവയുടെ ഉപയോഗം കുറഞ്ഞിരുന്നു.
ജി.എസ്.ടി കുറയ്ക്കുന്നതോടെ ഇത് വന്‍തോതില്‍ വിറ്റഴിക്കപ്പെടുമെന്ന പ്രതീക്ഷയും വ്യാപാരമേഖലയിലുണ്ടായിട്ടുണ്ട്. ഇത്തരം ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ചെറുകിട വ്യാപാരമേഖലയില്‍ ഉത്തേജനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വിലയിരുത്തുന്നു. ജി.എസ്.ടി നിരക്ക് കുറയുന്നതോടെ ചെറുകിട മേഖലകളില്‍ തൊഴില്‍ രംഗത്തും ഊര്‍ജ്വസ്വലതയുണ്ടാകും. ഇത് പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രേരണയാകുമെന്നും വിലയിരുത്തപ്പെടുന്നു.
ചെറുവ്യവസായ സംരംഭങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഈ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. ജി.എസ്.ടി കുറയ്ക്കുന്നതോടെ ഈ രംഗത്ത് ആശ്വാസകരമായ നടപടിയാകുമെന്നാണ് പ്രതീക്ഷ.
വാഷിങ് മെഷിന്‍, ഫ്രിഡ്ജ്, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, സിമന്റ്, സീലിങ് ഫാന്‍, വാച്ച്, ഓട്ടോമൊബൈല്‍, വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍, പുകയില ഉല്‍പന്നങ്ങള്‍, ന്യൂട്രീഷണല്‍ ഡ്രിങ്ക്‌സ്, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, പ്ലൈവുഡ് എന്നിവയുടെയെല്ലാം നികുതി 28 ശതമാനത്തില്‍ നിന്ന് കുറയുന്നതോടെ ഈ വിപണിയില്‍ വന്‍തോതിലുള്ള കച്ചവടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഈ മാസം ഒന്‍പത്, പത്ത് തിയതികളില്‍ ഗുവാഹത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ആഡംബര ഉല്‍പന്നങ്ങളല്ലാത്തവ ഉയര്‍ന്ന ജി.എസ്.ടി സ്‌ലാബില്‍ ഉള്‍പ്പെടുത്തുന്നതില്‍ ധനമന്ത്രാലയത്തിന് വിയോജിപ്പുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് ഏകപക്ഷീയമായി 28 ശതമാനം സ്‌ലാബിലേക്ക് മാറ്റിയത് യഥാര്‍ഥ ജി.എസ്.ടിയ്ക്ക് പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് പറയുന്നു.
അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ നികുതി നിര്‍ദേശം സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഉല്‍പാദിപ്പിക്കുന്നവയെ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.
കൂടുതല്‍ ഉപയോഗിക്കുന്നവയും പൊതുജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവയുമായ ഉല്‍പന്നങ്ങള്‍ക്ക് നികുതി നിരക്ക് കുറയ്ക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."