HOME
DETAILS

'തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് അനുവദിക്കില്ല'; പാകിസ്താനെതിരേ അമേരിക്ക

  
backup
November 01 2017 | 21:11 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%82


വാഷിങ്ടണ്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്റെ നടപടി അംഗീകരിക്കില്ലെന്ന് അമേരിക്ക. തീവ്രവാദികള്‍ക്കു സുരക്ഷിത ഇടമൊരുക്കുന്ന നടപടിയെ എതിര്‍ക്കുമെന്നും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു.
ഇന്‍ഡോ-പസഫിക് റീജ്യനില്‍ സമാധാനത്തിനും തീവ്രവാദത്തെ നേരിടുന്നതിനും ഇന്ത്യയുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ അമേരിക്കന്‍ സൗഹൃദ കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു നിക്കി ഹാലെയുടെ പരാമര്‍ശം. അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന ട്രക്ക് ആക്രമണത്തെ അവര്‍ അപലപിച്ചു.
അഫ്ഗാനിസ്താനിലും ഏഷ്യയിലും തീവ്രവാദത്തെ പ്രതിരോധിക്കുന്ന പുതിയ പദ്ധതികള്‍ക്ക് അമേരിക്ക തയാറെടുക്കുന്നതായും ഇതില്‍ ഇന്ത്യയുമായുള്ള സഹകരണം പ്രധാനമാണെന്നും നിക്കി ഹാലെ വ്യക്തമാക്കി.
ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താതെ നേക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ലക്ഷ്യങ്ങള്‍ക്കായി എന്തു സംവിധാനം ഒരുക്കാനും അമേരിക്ക സജ്ജമാണ്. അഫ്ഗാനിസ്താന്റെ ഉന്നമനത്തിനായി ഇന്ത്യയ്ക്ക് പലതും ചെയ്യാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പാകിസ്താന്‍ അമേരിക്കയുടെ നല്ല സുഹൃത്താണെന്നും അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago