സാമ്പത്തിക പരിഷ്കരണ രംഗത്ത് സഊദിക്ക് രണ്ടണ്ടാം സ്ഥാനം: ലോകബാങ്ക്
റിയാദ്: വരുംവര്‍ഷങ്ങളിലേക്ക് നടക്കുന്ന സാമ്പത്തിക പരിഷ്കരണ രംഗത്ത് സഊദി വന്‍ മുന്നേറ്റമാണ് നടത്തിയതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്ത് ആവശ്യമായ മുന്നൊരുക്കങ്ങളും ശക്തമായ നീക്കങ്ങളും നടത്തുന്നതില്‍ ജി 20 രാജ്യങ്ങളില്‍ രണ്ടണ്ടാം സ്ഥാനമാണ് സഊദി കരസ്ഥമാക്കിയതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസിനസ്സ് അന്തരീക്ഷം ശക്തിപ്പെടുത്തല്‍, നിക്ഷേപത്തിലും നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും സഊദി വന്‍ മുന്നേറ്റമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക പരിഷ്കരണം കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ സഊദി ഇരുപതാം സ്ഥാനത്താണ്. എന്നാല്‍ ജി 20 രാജ്യങ്ങളില്‍ രണ്ടണ്ടാം സ്ഥാനത്താണ് സഊദി. ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടണ്ടാക്കുന്നതിനായി സഊദി നടത്തുന്ന നീക്കങ്ങള്‍ ലക്ഷ്യം കാണുമെന്ന ശുഭാപ്തി വിശ്വാസമാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ന്യൂനപക്ഷക്കാരായ ഓഹരി പങ്കാളിത്തക്കാരുടെ സംരക്ഷണത്തില്‍ ലോകത്ത് പത്താംസ്ഥാനമാണ് സഊദി നേടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."