HOME
DETAILS
MAL
തണല്‍ പദ്ധതി പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും
backup
November 02 2017 | 00:11 AM
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ലൈംഗികമായി ചൂഷണം ചെയ്യല്‍, മയക്കു മരുന്നിന്റെ ഉപയോഗം, പഠന വൈകല്യം, ബാലവേല തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ടോള്‍ ഫ്രീ നമ്പരായ 1517ല്‍ ബന്ധപ്പെടാം. മന്ത്രി കെ.കെ. ശൈലജ, സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ പി.ബി. നൂഹു, സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ട്രഷറര്‍ ജി. രാധാകൃഷ്ണന്, കമ്മിറ്റിയംഗങ്ങള്‍, കോ ഓര്‍ഡിനേറ്റര്‍ ബാഹുലേയന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."