ജനിതക രഹസ്യങ്ങള്‍
'ഗോപുവിന്റെ കണ്ണുകള്‍ അമ്മയുടേതു പോലെ തന്നെയാ.
ചിരിയും സംസാരവും അച്ഛന്റേതും'
ഗോപുവിനെ കുറിച്ച് അവന്റെ ബന്ധുക്കള്‍ സംസാരിക്കുന്നത് കേട്ടല്ലോ. ഈ സംസാരത്തില്‍ നിന്നു കൂട്ടുകാര്‍ക്ക് ഒരു കാര്യം മനസിലായിട്ടുണ്ടാകും. മാതാപിതാക്കളുടെ ചില സവിശേഷതകള്‍ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നതും അല്ലാത്തതുമായ പല സവിശേഷതകളുമുണ്ട്. അവയെക്കുറിച്ച് കൂടുതലായി വായിക്കാം.
ഡി.എന്‍.എയെ അറിയാം
ജീവികളുടെ വളര്‍ച്ചയും ഘടനയും അടങ്ങിയ ജനിതക വിവരങ്ങള്‍ എഴുതപ്പെട്ട ന്യൂക്ലിക് അമ്ലമാണ് ഡി.എന്‍.എ. മനുഷ്യ ശരീരത്തിലെ ഓരോ കോശത്തിലും ജീനുകള്‍ അടങ്ങിയ 46 ക്രോമസോമുകള്‍ ഉണ്ടാകും. ഇവയില്‍ 23 എണ്ണം പിതാവില്‍ നിന്നും 23 എണ്ണം മാതാവില്‍ നിന്നും ലഭിക്കും. ക്രോമസോമുകളുടെ അടിസ്ഥാനം ഡി.എന്‍.എ അഥവാ ഡീ ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡാണ്. ഒരു കോശത്തിലെ ഡി.എന്‍.എ യിലെ ജീനുകള്‍ പ്രസ്തുത കോശത്തിലെ പ്രവര്‍ത്തനത്തിന് ആവശ്യമായ തോതില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇരട്ടവലയങ്ങളുടെ പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എയുടേത്.
ഡി.എന്‍.എ തന്മാത്രകള്‍ ദൈര്‍ഘ്യമേറിയ പോളിമര്‍ രൂപത്തിലുള്ളവയാണ്. ഇവയെല്ലാം ഡീഓക്‌സീ റൈബോ ന്യൂക്ലിയോറ്റൈഡുകളുടെ ആവര്‍ത്തിക്കപ്പെടുന്ന ഏകകങ്ങള്‍ കൊണ്ടാണ് നിര്‍മിക്കപ്പെടുന്നത്. ഓരോ ഏകകവും ഒരു ഷുഗര്‍ അഥവാ 2 ഡി ഓക്‌സിറൈബോസ്,ഫോസ്‌ഫേറ്റ്, ഒരു പ്യൂരിന്‍ അഥവാ പിരമിഡിന്‍ ബേസ് എന്നിവയെ ഉള്‍ക്കൊള്ളുന്നവയാണ്.
ഡീഓക്‌സീ റൈബോ ന്യൂക്ലിയോറ്റൈഡുകള്‍ ഫോസ്‌ഫേറ്റ് ഗ്രൂപ്പുകള്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇടവിട്ടുള്ള ഷുഗര്‍ ഫോസ്‌ഫേറ്റ് അവശേഷങ്ങളാണ് പ്രസ്തുത തന്മാത്രയുടെ നട്ടെല്ലായി നിലകൊള്ളുന്നത്. പിരമിഡിന്‍ ബേസുകള്‍ ഈ നട്ടെല്ലിനോട് ബന്ധിപ്പിച്ചിരിക്കുന്നത് ഡീഓക്‌സീ റൈബോ ന്യൂക്ലിയോറ്റൈഡുകള്‍കൊണ്ടാണ്. പിരമിഡിന്‍ ബേസുകളുടെ അനുക്രമമാണ് ഓരോ ഡി.എന്‍.എക്കും ഓരോ വ്യക്തിത്വം സമ്മാനിക്കുന്നതെന്ന് പറയാം.
ജനിതക ശാസ്ത്രം
പാരമ്പര്യത്തേയും വ്യതിയാനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ജനിതക ശാസ്ത്രം.
ഡി.എന്‍.എക്കുള്ളിലെ രഹസ്യഭാഷ
ഡി.എന്‍.എയിലെ വിവരങ്ങള്‍ ന്യൂക്ലിയോറ്റൈഡ് ക്രമാവര്‍ത്തിരൂപത്തിലാണ് പകര്‍ത്തിവച്ചിട്ടുള്ളത്. നിരവധി ന്യൂക്ലിയോറ്റൈഡ് തന്മാത്രകള്‍ കൊണ്ടാണ് ഡി.എന്‍.എ നിര്‍മിച്ചിട്ടുള്ളത്. ഓരോ ന്യൂക്ലിയോ ടൈഡിലും മൂന്നുതരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കും. അവ ഡി ഓക്‌സി റൈബോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫോസ്‌ഫേറ്റ്, പഞ്ചസാര തന്മാത്രകള്‍,നൈട്രജന്‍ ബേസുകള്‍ തുടങ്ങിയവയാണവ. നൈട്രജന്‍ ബേസുകള്‍ നാല് തരത്തിലുണ്ട്.
അഡിനിന്‍(അറലിശിലഅ) തൈമിന്‍(ഠവ്യാശിലഠ) ഗുവാനിന്‍(ഏൗമിശിലഏ) സൈറ്റോസിന്‍(ഇ്യീേശെിലഇ) തുടങ്ങിയവയാണവ. സാധാരണ രീതിയില്‍ ഒരു ന്യൂക്ലിയോ ടൈഡില്‍ ഏതെങ്കിലും ഒരു നൈട്രജന്‍ ബേസ് മാത്രമേ കാണുകയുള്ളൂ. ഇവയുടെ ക്രമീകരണരീതിയും വ്യത്യസ്തമായിരിക്കും. നീളമുള്ള രണ്ട് തന്തുക്കള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പിരിയന്‍ ഗോവണി രൂപത്തില്‍ ഡി.എന്‍.എ നിലകൊള്ളുന്നു. ഇവ നിര്‍മിച്ചിരിക്കുന്നതാകട്ടെ ഡിഓക്‌സി റൈബോസ് എന്ന പഞ്ചസാര തന്മാത്ര, ഫോസ്‌ഫേറ്റ് തന്മാത്ര എന്നിവ കൊണ്ടാണ്.
ഈ ഗോവണിയുടെ പടികള്‍ നൈട്രജന്‍ ബേസുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് ഹൈഡ്രജന്‍ ബോണ്ടുകള്‍ കൊണ്ടാണ്. നൈട്രജന്‍ ബേസുകളെക്കുറിച്ച് പറഞ്ഞല്ലോ അഡിനിനും ഗുവാനിനും പ്യൂരിന്‍ ബേസുകളെന്നും തൈമിനും സൈറ്റോസിനും പിരമിഡ് ബേസുകളെന്നുമാണ് അറിയപ്പെടുന്നത്. അഡിനിന്‍ തൈമിനുമായും രണ്ടും സൈറ്റോസിന്‍ ഗുവാനിനുമായും മൂന്നും ഹൈഡ്രജന്‍ ബോണ്ടുകള്‍ വഴിയാണ് സംയോജിക്കുന്നത്.
അതിനാല്‍തന്നെ ഡി.എന്‍.എയുടെ രഹസ്യങ്ങള്‍ നിര്‍വചിക്കണമെങ്കില്‍ ന്യൂക്ലിയോറ്റൈഡ് ആവര്‍ത്തനത്തെ നിര്‍ധാരണം ചെയ്യാനാകണം. രഹസ്യമായ ജനിതക ഭാഷയെ സാമാന്യ ഭാഷയിലേക്ക് നിര്‍വചിക്കണമെന്ന് സാരം.
ഡി.എന്‍.എ വേര്‍തിരിക്കാം
നമ്മുടെ ശരീരത്തിലെ ഏത് കോശത്തില്‍ നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാം. കോശത്തിലെ കേന്ദ്ര ബിന്ദുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡി.എന്‍.എ സാമ്പിളുകള്‍ നിരവധി അപഗ്രഥന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അപഗ്രഥനം ചെയ്യാം. രക്തം,വായയിലെ ശ്ലേഷ്മസ്തരം,ശുക്ലം,തലമുടി. അസ്ഥി എന്നിവയില്‍ നിന്നാണ് സാധാരണയായി വേര്‍തിരിച്ചെടുക്കുന്നത്.
ഡി.എന്‍.എ പരിശോധന
ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ നൂതനമായ സാങ്കേതിക വിദ്യയാണ് ഡി.എന്‍.എ പരിശോധന. കുറ്റവാളികളെ കണ്ടെത്താനും പിതൃത്വ പരിശോധനയ്ക്കും ലോകമെങ്ങും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരുന്നു. വ്യാപകമായി ഉപയോഗിച്ചു വരുന്ന പ്രയോഗമായി മാറിയിരിക്കുകയാണ് ഇന്ന് ഡി.എന്‍.എ പരിശോധന.
ഹ്യൂമന്‍ ജീനോം പ്രൊജക്ട്
ഡി.എന്‍.എയിലെ ബേസുകളുടെ ക്രമീകരണത്തിലൂടെയാണ് ജനിതകഭാഷ മനസിലാക്കുന്നത്. മനുഷ്യ ഡി.എന്‍.എയില്‍ കോടിക്കണക്കിന് ബേസുകളുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇവ പൂര്‍ണമായും കണ്ടെത്തുന്നത് ശ്രമകരം തന്നെയാണെന്ന് അറിയാമല്ലോ. പ്രസ്തുത ലക്ഷ്യത്തിന് വേണ്ടിയുള്ള ഗവേഷണ സംരംഭമാണ് ഹ്യൂമന്‍ ജീനോം പ്രൊജക്ട്. പതിനെട്ടോളം രാജ്യങ്ങളിലെ ഗവേഷകര്‍ ഈ സംരംഭത്തിന് വേണ്ടി അണിനിരന്നു. ജയിംസ് വാട്‌സണ്‍ ഡയറക്ടറായി 1990 ലാണ് ജീനോം പ്രൊജക്ട് ആരംഭിച്ചത്. ജീനുകളുടെ ക്രമം കണ്ടെത്തുന്നതിലും വേര്‍തിരിക്കുന്നതിലും പ്രൊജക്ട് വന്‍ വിജയമായിരുന്നു. ഒരു വര്‍ഷത്തിനകം ഒരു ലക്ഷത്തോളം ബേസുകളുടെ സ്ഥാനം നിശ്ചയിക്കാന്‍ സാധിച്ചു. മൂന്നൂറിലധികം ജീനുകളുടെ പഠനവും പൂര്‍ത്തിയായി. പ്രൊജക്ട് അധികാരികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കുറച്ചുകാലം ജീനോം പ്രൊജക്ട് അനിശ്ചിതത്വത്തിലായെങ്കിലും 1996 ല്‍ ഹ്യൂമന്‍ ജീനോം പ്രൊജക്ട് വിജയത്തിലെത്തി. ബാക്റ്റീരിയയില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവയിലെ 1747 ജീനുകളെക്കുറിച്ചും 18 ലക്ഷത്തോളം ബേസുകളെക്കുറിച്ചും ശാസ്ത്രലോകം മനസിലാക്കി.
.
ഡി.എന്‍.എയും ആര്‍.എന്‍.എയും
ഡി.എന്‍.എ പോലെ ഒരു ന്യൂക്ലിക് ആസിഡാണ് ആര്‍.എന്‍.എ. മാംസ്യ തന്മാത്രകളെ സംശ്ലേഷണം ചെയ്യലാണ് ഇവയുടെ ധര്‍മം. ഡി.എന്‍.എയും ആര്‍.എന്‍.എയും തമ്മില്‍ ഘടനയിലും നൈട്രജന്റെ ബേസിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. ഡി.എന്‍.എ യിലെ തൈമിന് പകരം യുറാസിലായിരിക്കും ഉണ്ടാകുക. ഇരട്ടഹെലിക്‌സിന് പകരം ഒറ്റ ഹെലിക്‌സും ആര്‍.എന്‍.എയുടെ പ്രത്യേകതയാണ്.
ഓര്‍ത്തിരിക്കാം ജീന്‍ വാഹകരാണ് വെക്ടേര്‍സ്
ജീനുകളെ മുറിച്ചു മാറ്റാന്‍ ഉപയോഗിക്കുന്ന കത്രികയാണ് റെസ്ട്രിക്ഷന്‍ എന്‍ഡോ ന്യൂക്ലിയേസ്.
ജീനുകളെ പരസ്പരം ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ജനിതക പശയാണ് ലിഗേസ്.
ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യയാണ് ഡി.എന്‍.എ.പ്രൊഫൈലിങ്.
മനുഷ്യ ജീനോമില്‍ ഏകദേശം മുപ്പതിനായിരം ജീനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലൂടെ പ്രകൃതി അനുഗുണമായ വ്യതിയാനങ്ങളെ പോഷിപ്പിക്കുന്ന പ്രതിഭാസമാണ് പ്രകൃതി നിര്‍ധാരണം.
ഒരു ജീവിയുടെ ജീവിത കാലത്ത് ആര്‍ജിക്കുന്ന വ്യതിയാനങ്ങളാണ് ആര്‍ജിത വ്യതിയാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."