മുക്കത്ത് പൊലിസ് നരനായാട്ട്: സുപ്രഭാതം ലേഖകന് പൊലിസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം
അരീക്കോട്: ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത ഗെയില്‍ വിരുദ്ധ സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുക്കം പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയവര്‍ക്കുനേരെയും സന്ധ്യയോടെ പൊലിസ് നരനായാട്ട് നടത്തിയതിനെത്തുടര്‍ന്ന് മുക്കവും പരിസര പ്രദേശങ്ങളും കലാപ ഭൂമിക്ക് സമാനമായി. വൈകിട്ട് നാലോടെയാണ് സ്ത്ര്ീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിനാളുള്‍ പൊലിസ് സ്റ്റേഷന് സമീപം തടിച്ചു കൂടിയത്. വൈകിട്ട് ഏഴോടെ എം.ഐ ഷാനവാസ് എം.പിയുടെയും ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടി സി.പി ചെറിയ മുഹമ്മദിന്റെയും നേതൃത്വത്തില്‍ പൊലിസ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള ഉത്തരവ് ലഭിക്കാതെ സമരക്കാരെ വിട്ടയക്കാനാവില്ലെന്ന് ഇവര്‍ പറയുകയായിരുന്നു. തുടര്‍ന്ന് പൊലിസ് സ്റ്റേഷന് മുന്‍വശത്ത് റോഡ് ഉപരോധിച്ച സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഇതില്‍ പ്രകോപിതരായ മുക്കം എസ്.ഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം ഇവര്‍ക്കു നേരെ ലാത്തിവീശുകയായിരുന്നു. ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചതോടെ നിരവധി പ്രവര്‍ത്തകര്‍ക്കും ചര്‍ച്ചക്ക് വേണ്ടി പൊലിസ് സ്റ്റേഷനിലെത്തിയ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കൂടുതല്‍ പൊലിസുകാര്‍ സ്ഥലത്തെത്തിയതോടെ മുക്കം ടൗണും പരിസര പ്രദേശവും കലാപഭൂമിക്ക് സമാനമാവുകയായിരുന്നു. കയ്യില്‍ കിട്ടിയവരേയെല്ലാം പൊലിസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ച സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. അതേസമയം സംഭവ സ്ഥലത്ത് വാര്‍ത്ത ശേഖരിക്കാന്‍ പോയ സുപ്രഭാതം മുക്കം ലേഖകന്‍ ആശിഖലി ഇബ്രാഹിമിനെയും പൊലിസ് ക്രൂരമായി മര്‍ദിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ആശിഖലിയെ പൊലിസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.
തുടര്‍ന്ന് രാത്രിയോടെ വിട്ടയക്കുകയായിരുന്നു. കൊച്ചി -മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഒരു മാസം പിന്നിട്ട ഗെയില്‍ വിരുദ്ധ സമരത്തിന് നേരെ ഇന്നലെ രാവിലെ മുതലാണ് പൊലിസ് അതിക്രമം തുടങ്ങിയത്.
നരനായാട്ടിന് മുമ്പില്‍ തല കുനിക്കില്ല: എം.പി
അരീക്കോട്: സ്വന്തം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സംഘടിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോവാനാണ് അധികാരികളുടെ ശ്രമമെങ്കില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും നരനായാട്ടിന് മുമ്പില്‍ തലകുനിക്കാന്‍ സൗകര്യമില്ലെന്നും സമരസമിതി മുഖ്യരക്ഷാധികാരി എം.ഐ. ഷാനവാസ് എം.പി പറഞ്ഞു.
ഗെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുന്ന ഇരകളെ ശത്രുക്കളും തീവ്രവാദികളുമായി കാണുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ല. തിരുവമ്പാടി എം.എല്‍.എ സ്വന്തം വോട്ടര്‍മാരെ പൊലിസിനെക്കൊണ്ട് മര്‍ദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."