ബിന്‍ ലാദന്‍ വധം: സി.ഐ.എ 470,000 ഫയലുകള്‍ പുറത്തുവിട്ടു
വാഷിംഗ്ടണ്‍: 2011 മെയില്‍ പാകിസ്താനിലെ ആബട്ടാബാദില്‍ യു.എസ് നേവി സൈനിക ഓപ്പറേഷനില്‍ വധിച്ച ഉസാമ ബിന്‍ ലാദനെ സംബന്ധിച്ച 470000 ഫയലുകള്‍ സി.ഐ.എ പുറത്തുവിട്ടു. ലാദന്റെ ഡയറികള്‍, ശബ്ദ, ദൃശ്യ ഫയലുകള്‍, ലാദന്റെ മകന്റെ കല്യാണവീഡിയോ, മറ്റു വ്യക്തിരേഖകള്‍ എന്നിവയെല്ലാമാണ് രേഖകളിലുള്ളത്. ലാദന്റെ മരണശേഷം ഒളിത്താവളത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വിട്ടത്.
രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങള്‍ സി.ഐ.എയുടെ പക്കലുണ്ടെന്നും എന്നാല്‍ ഇവയൊന്നും ഉടന്‍ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങള്‍.
അമേരിക്കന്‍ ജനതയ്ക്ക് ഇത്തരം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതികലും സംബന്ധിച്ച് ധാരണകള്‍ ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് സി.ഐ.എ തലവന്‍ മൈക്ക് പോംപിയോ പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഒഴിച്ച് ഇത്തരത്തില്‍ ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പിന്നീച് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
പൊതു പ്രസംഗങ്ങള്‍, അല്‍ ഖ്വയിദയുടെ വിവിധ ചടങ്ങുകള്‍ അടങ്ങിയ 18,000 ഡോക്യുമെന്റുകള്‍, 79,000 ശബ്ദ, ദൃശ്യ ഫയലുകള്‍ എന്നിവയും പുറത്തുവിട്ട രേഖകളിലുണ്ട്. 9\11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ വാര്‍ഷികം അനുസ്മരിക്കാനും പശ്ചാത്യമാധ്യമങ്ങളിലൂടെ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും ശ്രമിച്ചതായും സി.ഐ.എ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."