കണ്ടെയ്നര്‍ കയറ്റിറക്ക് കൂലി പ്രശ്നം: ബേപ്പൂര്‍ തുറമുഖത്ത് സംഘര്‍ഷം
ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്നര്‍ ചരക്കുകള്‍ കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. കൂലിയിനത്തില്‍ സമരത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കു നേരെ പൊലിസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
സംഘര്‍ഷത്തില്‍ അഞ്ചു തൊഴിലാളികള്‍ക്കും ഒരു പൊലിസുകാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, പൊലിസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് നാലു പേര് കടലില്‍ ചാടിയിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താനായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സമരം ചെയ്ത തൊഴിലാളികളെ അടിച്ചു പുറത്താക്കി ഗെയ്റ്റ് അടച്ചു പൂട്ടി. പ്രധാന കവാടത്തിനു മുന്‍വശം തൊഴിലാളികള്‍ പ്രതിഷേധം തുടരുകയാണ്.
ഡി.എല്‍.ഒ ഇറക്കിയ ഉത്തരവില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ കൂലിയാണ് നല്‍കുന്നത്. കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു കണ്ടെയ്നറിന് 500 രൂപ നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍, ഡി.എല്‍.ഒ ഇറക്കിയ ഉത്തരവില്‍ ചരക്കുള്ള കണ്ടെയ്നറിന് 300 രൂപയും ചരക്കില്ലാത്തതിന് 250 രൂപയും നല്‍കാനാണ് ഉത്തരവ്.
കൂലി നിരക്ക് വര്ധിപ്പിക്കെണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ഇന്ന് സമരം ചെയത്. സമരത്തെത്തുടര്‍ന്ന് കണ്ടെയ്നര്‍ കപ്പല്‍ തുറമുഖത്തടുപ്പിച്ചില്ല. തുറമുഖ അധികൃതരുമായി തൊഴിലാളി സംഘടന നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."