സാമ്പത്തിക പരിഷ്‌കരണ രംഗത്ത് സഊദിക്ക് രണ്ടാം സ്ഥാനമെന്ന് ലോക ബാങ്ക്
റിയാദ്: വരും വര്‍ഷങ്ങളിലേക്ക് നടക്കുന്ന സാമ്പത്തിക പരിഷ്‌കര രംഗത്ത് സഊദി വന്‍ മുന്നേറ്റമാണ് നടത്തിയതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്ത് ആവശ്യമായ മുന്നൊരുക്കങ്ങളും ശക്തമായ നീക്കങ്ങളും നടത്തുന്നതില്‍ ജി 20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് സഊദി കരസ്ഥമാക്കിയതെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസിനസ്സ് അന്തരീക്ഷം ശക്തിപ്പെടുത്തല്‍, നിക്ഷേപത്തിലും നിക്ഷേപകരില്‍ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നതിലും സഊദി വന്‍ മുന്നേറ്റമാണ് നടത്തിയതെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സാമ്പത്തിക പരിഷകരണം കൊണ്ട് വരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ സഊദി ഇരുപതാം സ്ഥാനത്താണ്. എന്നാല്‍ ജി 20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സഊദിയുടെ സ്ഥാനം. ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതിനായി സഊദി നടത്തുന്ന നീക്കങ്ങള്‍ ലക്ഷ്യം കാണുമെന്ന ശുഭാപ്തി വിശ്വാസമാണ് ലോക ബാങ്ക് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ചെറു കിട നിക്ഷേപകരുടെ സംരക്ഷണം, നിക്ഷേപകരുടെ വാഗ്ദാനങ്ങള്‍ പാലിക്കല്‍, ബിസിനസ്സ് ആരംഭിക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരങ്ങള്‍, നിക്ഷേപ വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യല്‍, പാപ്പരത്തത്തിനു പരിഹാരം കാണല്‍ തുടങ്ങി ആറു മുതല്‍ പത്തുവരെ സാമ്പത്തിക പരിഷ്‌കരണ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായാണ് ലോക ബാങ്ക് സഊദി അറേബ്യയെ കാണുന്നത്. 2011 ശേഷം ആദ്യമായാണ് ആറു കാര്യങ്ങളില്‍ ഒരേ സമയം സഊദി മുന്നിലെത്തുന്നത്.
ന്യൂനപക്ഷക്കാരായ ഓഹരി പങ്കാളിത്തക്കാരുടെ സംരക്ഷണത്തില്‍ ലോകാടിസ്ഥാനത്തില്‍ സഊദി പത്താം സ്ഥാനമാണ് നേടിയെടുത്തത്. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ ലോകത്തെ നിക്ഷേപകരില്‍ ഭൂരിഭാഗവും സഊദിയെ തിരഞ്ഞെടുക്കുന്നതില്‍ ശക്തമായ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നതെന്നും ലോക ബാങ്ക് റിപ്പോട്ടില്‍ പറയുന്നുണ്ട്. കൂടാതെ, കയറ്റുമതി, ഇറക്കുമതികളിലും ഭൂമി പരമായ ക്രയവിക്രയങ്ങളിലും കുറഞ്ഞ ദിവസമാണ് സഊദി അറേബ്യ ഉപയോഗിക്കുന്നതെന്നതിനാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള രാജ്യമായി സഊദി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സഊദി വിഷന്‍ 2030 ന്റെ ഭാഗമായി ശക്തമായ നിക്ഷേപ സാഹചര്യമാണ് അടുത്ത കാലത്തായി സഊദി പ്രഖ്യാപിച്ചിരിക്കുന്നത്. നിക്ഷേപര്‍ക്ക് ഏതു സമയത്തും സ്വാഗതമോതുന്ന നിലപാടുകളാണ് കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."