HOME
DETAILS

സ്വാശ്രയ കേസ്: കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

  
backup
November 02 2017 | 09:11 AM

medical-college-issue

കൊച്ചി: സ്വാശ്രയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. നവംബര്‍ 15ന് മുന്‍പ് മാനേജുമെന്റുകള്‍ സീറ്റുകള്‍ക്ക് ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15ന് മുന്‍പ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

താല്‍ക്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് അധികാരമില്ല. ഫീസ് നിര്‍ണയിക്കുന്നതിന് ജംബോ കമ്മിറ്റി എന്തിനെന്നും ഹൈക്കോടതി ചോദിച്ചു.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

അടുത്ത വര്‍ഷം മുതല്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു കലണ്ടര്‍ തന്നെ കോടതി നിശ്ചയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. രാജേന്ദ്രബാബു കമ്മീഷന്റെ സാധുത പുനപരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago