കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ലാഫിങ് ക്ലബ്ബായി മാറി: മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു 'ലാഫിങ് ക്ലബ്ബാ'യി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ ഒന്നൊന്നായി നിങ്ങളില്‍ നിന്നും അകന്നുമാറി പോകുന്നതെന്തുകൊണ്ടാണെന്ന് ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ കോഴക്കേസില്‍ ആരോപണത്തില്‍ പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് അവിടെ ലാഫിങ് ക്ലബ്ബ് തുടങ്ങിയിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ദേവഭൂമിയായ ഹിമാചല്‍ പ്രദേശിനെ രാക്ഷസന്മാരുടെ കയ്യില്‍നിന്ന് രക്ഷിക്കേണ്ട സമയം വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ശുചിയാക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തെരഞ്ഞെടുപ്പുകളിലൂടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയെ തൂത്തെറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മോദി പറഞ്ഞു.
ഈമാസം ഒന്‍പതിനാണ് ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."