ഇന്ത്യന്‍ കോസ്‌ററ് ഗാര്‍ഡ് കപ്പല്‍ ദോഹയിലെത്തുന്നു
ദോഹ. ഇന്ത്യന്‍ കോസ്‌ററ് ഗാര്‍ഡിന്റെ കപ്പലായ സമര്‍ത് ശനിയാഴ്ച ദോഹയിലെ ഹമദ് ഇന്റര്‍ നാഷനല്‍ തുറമുഖത്തെത്തുന്നു.
പൗരാണികമായുള്ള ഇന്ത്യാ ഖത്തര്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിവധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കപ്പല്‍ ദോഹ സന്ദര്‍ശിക്കുന്നത്. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്ത്യന്‍ സമുദ്രതീര സുരക്ഷാ കപ്പല്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത്.
ഈ വര്‍ഷം ജനുവരി ആദ്യം 68-ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സമുദ്ര പാപക് എന്ന കപ്പല്‍ ദോഹ തുറമുഖത്തെത്തിയിരുന്നു.
സമിദ്ര തീര പട്രോളിംഗ് കപ്പലുകളുടെ നിരയില്‍ ഏററവും പുതിയതാണിത്. ദോഹാ ഷിപ്പയാര്‍ഡിലാണിത് നിര്‍മ്മിച്ചത്. സമര്‍ത് എന്നാല്‍ കഴിവുറ്റത് എന്നാണീ പേരിന്റെ അര്‍ഥം. സമുദ്ര, തീര താല്പര്യം സംരക്ഷിക്കുകയാണിതിന്റെ ഉത്തരവദിത്വം.
19 ഓഫീസര്‍മാരും 102 മററു ജീവനക്കാരുമാണി കപ്പലിലുള്ളത്. കമാന്റന്റ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറല്‍ കെ.പി. ദീപക് കുമാറാണിതിന്റെ നായകന്‍. മുംബെ ആസ്ഥാനമായ കോസ്‌ററ് ഗര്‍ഡി റീജിയന്റെ അഡ്മിനിസ്‌ടേഷന്‍ , ഓപ്പറേഷന്‍ ചുമതലയുള്ള ഓഫിസറാണദ്ദേഹം.
105 മീററര്‍ നീളമുള്ള കപ്പലില്‍ എല്ലാവിധ അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളുമുണ്ട്. നേവിഗേഷന്‍, വിനിമയ ഉപകരണങ്ങളും, സെന്‍സര്‍, മെഷിനറികളും ഘടിപ്പിച്ചിട്ടുണ്ട്. 5 അതിവേഗ ബോട്ടുകലും ഹെലികോപ്‌റററുകളും വഹിക്കാനുള്ള ശേഷിയുണ്ട്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളിലുമുള്ള ഉദ്യോഗസ്ഥന്മാരും തമ്മില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."