ലൈംഗിക അതിക്രമങ്ങള്‍ കൊലപാതകങ്ങളേക്കാള്‍ ഹീനം: കോടതി
ന്യൂഡല്‍ഹി: ലൈംഗിക പീഡനങ്ങളും ബലാല്‍സംഘങ്ങളും കൊലപാതകത്തേക്കാളും മറ്റു ക്രൂരമായ കുറ്റങ്ങളേക്കാളും ഹീനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ 10 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സന്തോഷ് കുമാര്‍ എന്ന യുവാവിനെ ഡല്‍ഹി കോടതി 14 വര്‍ഷത്തേക്ക് ശിക്ഷിച്ചു.
ഇരയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്ക് പണം അടച്ചുവീട്ടല്‍ സാധ്യമല്ലാത്തത് കൊണ്ട് ഡല്‍ഹി ലീഗല്‍ സെര്‍വീസ് അതോറിറ്റിയോട് പണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കളും സഹോദരങ്ങളും ആശ്രയിക്കുന്നത് മാസം 12000 മുതല്‍ 15000 വരെ മാത്രം വരുമാനമുള്ള ദിവസവേതനക്കാരനായ തന്നെയാണെന്നും ഇപ്പോള്‍ 27 വയസ്സ് മാത്രമേ ആയിട്ടുള്ളുവെന്നും മുന്‍കാലങ്ങളില്‍ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ആരോപിതനല്ലായിരുന്നെന്നും പറഞ്ഞ് സന്തോഷ് കുമാര്‍ നല്‍കിയ ദയാഹരജി സ്‌പെഷ്യല്‍ ജഡ്ജ് സീമ മൈനി സ്വീകരിച്ചില്ല.
ഈ കാരണങ്ങളൊന്നും ഇരയും അവരുടെ കുടുംബവും നേരിട്ട പ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും തുല്യമാകില്ലെന്നും കുറ്റത്തിന്റെ സ്വഭാവം പ്രതിക്ക് യാതൊരു തരത്തിലുമുള്ള ദയ അനുവദിച്ചു നല്‍കുന്നില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ പ്രതിയുടെ മലിനമായ സ്വഭാവ വൈകൃതത്തേയാണ് സൂചിപ്പിക്കുന്നതെന്നും കൊലപാതകത്തേക്കാള്‍ മോശമാണ് ഇത്തരം കുറ്റങ്ങളെന്നും ഇത്തരക്കാര്‍ ഇരകളുടെ ശരീരത്തെ മാത്രമല്ല ആത്മാവിനെയും മനസ്സിനെയും ആകെപ്പാടെയാണ് മുറിവേല്‍പ്പിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
വെള്ളം എടുക്കാനായി അമ്മ പുറത്തേക്ക് അയച്ച പത്തുവയസ്സുകാരിയെ പ്രതി സന്തോഷ് കുമാര്‍ വശീകരിച്ചു റൂമില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."