HOME
DETAILS
MAL
ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
backup
November 02 2017 | 18:11 PM
കല്‍പ്പറ്റ: ഓണ്‍ലൈന്‍ പോക്കുവരവിലെ അപാകതകള്‍ പരിഹരിക്കണമെന്ന് പി.എല്‍.എസ്.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നടപടിയുടെ ഭാഗമായി മാത്രമേ സര്‍വേ അതിരടയാള നിയമ പ്രകാരം ബന്ധപ്പെട്ട വില്ലേജ് എഫ്.എം.ബിയില്‍ പുതിയ സബ് ഡിവിഷന് അനുവദിക്കാന്‍ പാടുള്ളു. ഈ നടപടികള്‍ പൂര്‍ത്തിയാക്കാതെ വില്ലേജ് ഓഫിസുകളില്‍ നിന്നും ഓരോ സര്‍വേ നമ്പറിലേയും ഇപ്പോള്‍ നിലവിലുള്ള അവസാന സബ്ഡിവിഷന് നമ്പറിന്റെ തൊട്ടടുത്ത നമ്പര്‍ നല്കിവരുന്നു. ഇപ്രകാരം നല്‍കിവരുന്ന സര്‍വേ നമ്പറുകളില്‍ ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ കോടതികള്‍ക്കുപോലും പരിഹരിക്കാന്‍ സാധിക്കാതെ വരും.
പി.എല്‍.എസ്.എ ജില്ലാ പ്രസിഡന്റ് പി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി ശിവദാസ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."