HOME
DETAILS
MAL
ദേവര്‍ഷോലയില്‍ കരടി ഇറങ്ങി; ജനം ഭീതിയില്‍
backup
November 02 2017 | 18:11 PM
ഗൂഡല്ലൂര്‍: ദേവര്‍ഷോല ബസാറിനോട് ചേര്‍ന്ന തേയില തോട്ടത്തില്‍ കരടിയെ കണ്ടതോടെ പ്രദേശം ഭീതിയില്‍.
കഴിഞ്ഞ ദിവസം ഇതിന്റെ സമീപ പ്രദേശത്ത് വച്ചാണ് തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ സ്ത്രീ തൊഴിലാളിയെ കരടി ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. ദേവന് രണ്ട്, ദേവര്‍ ഷോല ഒന്ന്, രണ്ട് ഡിവിഷനിലെ തൊഴിലാളി നടന്നു പോകുന്ന പാതയോരത്താണ് കരടിയെ വീണ്ടും കണ്ടത്. വാര്‍ത്ത പരന്നതോടെ തൊഴിലാളികള്‍ ജോലിക്കിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. ആന, കാട്ട് പോത്ത്,കരടി, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയതോടെ ദേവര്‍ഷോല ബസാറില്‍ വൈകുന്നേരമാകുന്നതോടെ ആളൊഴിഞ്ഞ അവസ്ഥയാണ്. കരടിയെ കെണി വച്ച് പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."