മഴക്കെടുതി; നീലഗിരിയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി
ഗൂഡല്ലൂര്‍: നീലഗിരിയില്‍ വടക്കു കിഴക്കന്‍ കാല വര്‍ഷം ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മഴക്കെടുതി നേരിടാന്‍ നീലഗിരി ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.
ജില്ലയില്‍ 229 പ്രദേശങ്ങളാണ് മഴക്കെടുതിക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്. കോത്തഗിരി. കുന്നൂര് താലൂക്കുകളിലാണ് മഴക്കെടുതി പ്രദേശങ്ങള്‍ കൂടുതലുള്ളത്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ജില്ലയില്‍ സാധാരണ കാലവര്‍ഷം ശക്തിപ്പെടുന്നത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി സ്കൂള്‍ കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."