പടന്നക്കാട് കാര്‍ഷിക കോളജ്: അധ്യാപക ക്ഷാമത്തിനു പരിഹാരമായില്ല
നീലേശ്വരം: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ പടന്നക്കാട് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളജിലെ അധ്യാപക ക്ഷാമത്തിനു പരിഹാരമായില്ല. എട്ടുപേരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു ഇവിടേക്കു മാറ്റി നിയമിച്ചിരുന്നെങ്കിലും ആരും ചുമതലയേറ്റില്ല. കഴിഞ്ഞ മാസം 21നാണ് ഉടന്‍ പ്രാബല്യത്തോടെ ഇവരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍, ഒരു അസോസിയേറ്റ് പ്രൊഫസര്‍, അഞ്ച് പ്രൊഫസര്‍മാര്‍ എന്നിങ്ങനെയായിരുന്നു നിയമനം. അഗ്രി എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ച്ചറല്‍ എക്കണോമിക്‌സ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ചത്. എസ്.ഡബ്ല്യു.ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്കായിരുന്നു അസോസിയേറ്റ് പ്രൊഫസറുടെ നിയമനം. അഗ്രോണമിയിലേക്കു രണ്ടും അഗ്രി എന്റമോളജി, സോയില്‍ സയന്‍സ്, പ്ലാന്റ് ബ്രീഡിങ്ങ് ആന്‍ഡ് ജനറ്റിക്‌സ് എന്നിവിടങ്ങളിലേക്ക് ഒന്നു വീതം പ്രൊഫസര്‍മാരേയും നിയമിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇവരില്‍ ഒരാള്‍ പോലും ചുമതലയേറ്റിട്ടില്ല. മാസങ്ങള്‍ക്കു മുന്‍പ് കോളജില്‍ എത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിനിര്‍ത്തി ഇവിടെ അധ്യാപകരെ നിയമിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇവിടെ നിയമിതരാകുന്ന ആരേയും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി മാതൃ ജില്ലകളിലേക്കോ സ്ഥാപനങ്ങളിലേക്കോ തിരിച്ചു നിയമിക്കുന്ന സ്ഥിതി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കിയതാണ്.
അധ്യാപകര്‍ ഇല്ലാത്തണ്ടണ്ടതണ്ടണ്ടണ്ടണ്ടിനെ തുടര്‍ന്ന് പല ഡിണ്ടണ്ടപ്പണ്ടണ്ടണ്ടാണ്ടണ്ടണ്ടര്‍ണ്ടണ്ടണ്ടട്ടണ്ടണ്ടണ്ട്ണ്ടണ്ടണ്ടണ്ടെണ്ടണ്ടണ്ടണ്ടണ്ടണ്ടമന്റുകളിലും ക്ലാസുകള്‍ നടക്കാത്ത സ്ഥിതിയാണ്. 21 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 13 അധ്യാപകര്‍ മാത്രമാണു നിലവിലുള്ളത്. 53 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 1999ലാണ് പടന്നക്കാട് കാര്‍ഷിക കോളജ് ആരംഭിച്ചത്. ആ വര്‍ഷം 34 പേരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. 2000 ത്തില്‍ 32 തസ്തികകള്‍ അനുവദിച്ചു. 2007 ല്‍ 22 അധ്യാപകരെ നിയമിക്കാനുള്ള വിജ്ഞാപനമിറക്കിയെങ്കിലും 2009 ല്‍ 11 പേരെ മാത്രമാണ് നിയമിച്ചത്. ഐ.സി.എ.ആര്‍ നിബന്ധന പ്രകാരം ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഒരു പ്രൊഫസര്‍, മൂന്ന് അസോസിയേറ്റ് പ്രൊഫസര്‍മാര്‍, ആറ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ എന്നിങ്ങനെ ആവശ്യമാണ്. എന്നാല്‍ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഒരു അധ്യാപകന്‍ മാത്രമാണുള്ളത്. നാല് അധ്യാപകര്‍ ആവശ്യമുള്ള അഗ്രി എക്കണോമിക്‌സില്‍ ഒരാള്‍ പോലും നിലവിലില്ലാത്തതിനാലാണ് ഇവിടെ ക്ലാസുകള്‍ നടക്കാതെ വന്നത്. ഒരു അധ്യാപകര്‍ വീതമുള്ള അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രി എക്സ്റ്റന്‍ഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. തുടര്‍ന്ന് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. പി. കരുണാകരന്‍ എം.പിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എട്ടുപേരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."