കുന്ദമംഗലം ചേരിഞ്ചാല്‍ കോട്ടാംപറമ്പ് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം
കുന്ദമംഗലം: ചേരിഞ്ചാല്‍-കോട്ടാംപറമ്പ് റോഡ് നവീകരണ പ്രവൃത്തി അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2 കോടി 18 ലക്ഷം രൂപ ചെലവില്‍ പരിഷ്കരിക്കുന്ന പ്രസ്തുത റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി 5.5 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ ബി.എം ആന്റ് ബി.സി ഉപരിതലത്തോടെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് നടത്തുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് അയായി. വൈസ്പ്രസിഡന്റ് വിനോദ് പടനിലം, പി.പവിത്രന്, ബഷീര്‍ പടാളിയില്‍, സനില വേണുഗോപാലന്‍, വി.അനില്‍ കുമാര്‍, ബാബു നെല്ലൂളി, തളത്തില്‍ ചക്രായുധന്‍, വി.പി ശ്രീനിവാസന്, ടി.വി വിനീത്കുമാര്‍, ബഷീര്‍ കുറ്റിക്കാട്ടൂര്‍, ഇ.പി അന്‍വര്‍ സാദത്ത് സംസാരിച്ചു. അസി. എഞ്ചിനീയര്‍ എം.ടി സോമന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്. സിന്ധു സ്വാഗതവും എം.എം സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."