HOME
DETAILS
MAL
പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ പദ്ധതി
backup
November 02 2017 | 19:11 PM
പെരുമണ്ണ: കേരള സര്‍ക്കാര്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു.വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശേഖരിച്ച് തരം തിരിച്ച് റീസൈക്ളിംഗ് യൂണിറ്റുകളില്‍ എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്യേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അജിത അറിയിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി.ശശിധരന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത അധ്യക്ഷയായി.കയനാട്ടില്‍ പ്രഭാകരന് മുഖ്യപ്രഭാഷണം നടത്തി.സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കുമ്മങ്ങല്‍ അഹമ്മദ്, കിഴക്കെ തൊടി ബാലന്, ബീന കോട്ടായി, നൗഷാദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."