ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ഇന്ന് ഓമശ്ശേരിയില്‍
താമരശ്ശേരി: പൊതുജനപങ്കാളിത്തത്തോടെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും ഇന്ന് ഓമശ്ശേരിയില്‍ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് മൂന്നുമണിക്ക് കെ.എസ്.ഇ.ബി ഓഫീസിനടുത്ത് നിന്ന് റാലി ആരംഭിക്കും. 3.30ന് ബസ് സ്റ്റാന്റില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും.
അസി.എക്‌സൈസ് കമ്മീഷണര്‍ മുഖ്യപ്രഭാഷണം നടത്തും. വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും വില്‍പ്പനയും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ഓമശ്ശേരിയിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ പത്തോളം വരുന്ന വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടിയതിനെ തുടര്‍ന്നാണ് ലഹരിയെ കുറിച്ചുള്ള അന്വേഷണം ബന്ധപ്പെട്ടവര്‍ ആരംഭിക്കുന്നത്.
വിവിധ പദ്ധതികളിലൂടെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ലഹരിമുക്ത പഞ്ചായത്തായി മാറ്റുകയാണ് ലക്ഷ്യമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍, വൈസ് പ്രസിഡന്റ് പി.വി.അബ്ദുറഹിമാന്‍, സുരക്ഷ സൗഹൃദവേദി ചെയര്‍മാന്‍ യു.കെ.ഹുസൈന്‍, കണ്‍വീനര്‍ എം.കെ ഷമീര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."