പൊലിസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം
മുക്കം: പൊലിസ് നടപടിയില്‍ എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് ചോരയില്‍ മുക്കുന്നത് ഇടതുപക്ഷ നയമല്ല.
വാതക പൈപ്പ് ലൈനിനായി സ്ഥലമേറ്റെടുപ്പിലെ ജനങ്ങളുടെ ആശങ്കയാണ് പ്രതിഷേധ സമരമായി മാറിയതെന്നും ആക്രമത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എന്‍.എം ബിജു, സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങളുടെ നേരെ മൃഗീയമായി നരനായാട്ടു നടത്തിയതിനെ സാധൂകരിക്കുവാനുള്ള പൊലിസിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂട നീക്കത്തെ അംഗീകരിക്കാനാവില്ലെന്നും സുപ്രഭാതം മുക്കം ലേഖകന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലിസ് നടപടി കാടത്തമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുക്കം റെയ്ഞ്ച് യോഗം അഭിപ്രായപ്പെട്ടു. പൊലിസ് നടപടിയില്‍ യുവജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."