HOME
DETAILS

ഗെയില്‍വിരുദ്ധ സമരം അടിച്ചൊതുക്കി പദ്ധതി നടപ്പാക്കാന്‍ നീക്കം

  
backup
November 02 2017 | 19:11 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%9a


മുക്കം: ഗെയില്‍ പദ്ധതി ജനവാസ മേഖലയില്‍ നടപ്പാക്കുന്നതിനെതിരേ കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ സമരം അടിച്ചൊതുക്കി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഒരു മാസത്തോളമായി നടക്കുന്ന സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസില്‍ കുടുക്കി പിന്തിരിപ്പിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലായി കണ്ടാലറിയുന്ന 1200ഓളം പേര്‍ക്കെതിരേ വധശ്രമം, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സംഘം ചേര്‍ന്ന് അക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തു.
ഇന്നലെയും പൊലിസ് പലരെയും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. 250ഓളം വരുന്ന സ്‌പെഷല്‍ ടീം അടക്കമുള്ള പൊലിസ് സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ ജനങ്ങളെ നേരിട്ടത്. കുട്ടികളെയും സ്ത്രീകളെയും പോലും വെറുതെവിട്ടില്ല. മാരകമായി പരുക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കെതിരേയും ക്രൂരമായാണ് പൊലിസ് പെരുമാറിയത്. യാത്രക്കാരായവരെയടക്കം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
നെല്ലിക്കാപറമ്പ് മാട്ടുമുറി റോഡില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സമരാനുകൂലിയെ പൊലിസ് പിന്തുടര്‍ന്നു പിടികൂടി. ഇത്തരത്തില്‍ 20ഓളം പേരെ പൊലിസ് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. നെല്ലിക്കാപറമ്പിലെ വീടുകളില്‍ കയറി പൊലിസ് അതിക്രമം നടത്തിയതായും പരാതിയുണ്ട്. സമരക്കാര്‍ പ്രവേശിച്ചെന്ന് ആരോപിച്ച് ആദംപടി യു.എ മുനീറിന്റെ വീട്ടില്‍ പൊലിസ് അതിക്രമിച്ചു കയറി. അകത്തുനിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. മുന്‍വശത്ത് ഉണ്ടായിരുന്ന മുനീറിന്റെ സഹോദരന്റെ മകന്‍ നബീലിനെ മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വീടിന്റെ ജനല്‍ ചില്ലുകള്‍ പൊലിസ് ലാത്തി കൊണ്ടടിച്ച് തകര്‍ത്തിട്ടുമുണ്ട്. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് നബീലിന്റെ പിതാവ് സലാം പൊലിസിനോട് കേണപേക്ഷിച്ചിട്ടും വിട്ടുനല്‍കാന്‍ തയാറായില്ല. പൊലിസ് ക്രൂരതയില്‍ ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു. വലിയപറമ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലിസ് വീട്ടില്‍ കയറി അതിക്രമം കാണിച്ചതായും പരാതിയുണ്ട്. പൊലിസിന്റെ അതിക്രമങ്ങള്‍ പേടിച്ച് പലരും കുടുംബ വീടുകളിലേക്കടക്കം തല്‍ക്കാലത്തേക്ക് താമസം മാറിയതായാണ് വിവരം.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago