ഫാസിസത്തിനെതിരേ ഉണര്‍ത്തുപാട്ടായി സംസ്്കാര സാഹിതി കലാജാഥ
കണ്ണൂര്‍: നമ്മുടെ അടുക്കളയില്‍ പോലും എത്തി നോക്കി നാം എന്തു ഭക്ഷിക്കണമെന്ന് കല്‍പിക്കുന്ന ഫാസിസത്തിന്റെ ഇരുണ്ടമുഖം തുറന്നുകാട്ടി, അതിനെതിരേ പ്രതിരോധത്തിന്റെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായി സംസ്‌കാരസാഹിതി കലാാജാഥയിലെ തെരുവുനാടകം ശ്രദ്ധയാകര്‍ഷിക്കുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' പ്രക്ഷോഭയാത്രയുടെ മുന്നോടിയായി സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റ നേതൃത്വത്തിലാണ് കലാജാഥ. ഫാസിസത്തിനെതിരേ സാംസ്‌കാരിക പ്രതിരോധമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ജാഥയില്‍ അവതരിപ്പിക്കുന്ന നാടകത്തിന്റെ രചന ആര്യാടന്‍ ഷൗക്കത്തും സംവിധാനം പ്രദീപ് പയ്യന്നൂരുമാണ്. മഹാത്മാാഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസത്തിന്റെ ഭീകരത നാടകത്തിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ് ലക്ഷ്യം. ചായപാത്രവും കൈയ്യിലേന്തി ദേശസ്‌നേഹവും സവര്‍ണ പ്രത്യയശാസ്ത്രവുമായി വിമാനത്തില്‍ പറന്നിറങ്ങുന്നതും ചത്തപശുവിന്റെ തോലുരിഞ്ഞവരെ തല്ലിക്കൊല്ലുന്നതും പശുവിറച്ചി തിന്നെന്നു പറഞ്ഞ് ജീവനെടുക്കുന്നതുമെല്ലാം തന്മയത്വത്തോടെ തെരുവുനാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പം ഐ.എസില്‍ പോകുന്ന മകനെ പിന്തിരിപ്പിക്കുന്ന മാതാവിന്റെ വിലാപവും മതതീവ്രവാദത്തിനെതിരായ സന്ദേശമാകുന്നു. സി.എന്‍ ശിവദാസ് കോങ്ങാട്, ബാബു നാരായണന്‍, യു.ടി ശ്രീധരന്‍, രവി മഹിമ, പ്രകാശ് പേരാമ്പ്ര, എ.കെ ഷിനോജ് കടിയങ്ങാട്, പ്രേമ വണ്ടൂര്‍ എന്നിവരാണ് അഭിനേതാക്കള്‍. ഗിരീഷ് ആമ്പ്രയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. ഇന്നലെ കല്യാശേരി പഴയങ്ങാടിയില്‍ നിന്നാരംഭിച്ച കലാജാഥ ധര്‍മടം, ചക്കരക്കല്ല്, തലശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ടൗണില്‍ സമാപിച്ചു. വിവിധ സ്വീകരണയോഗങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത്, എന്‍.വി പ്രദീപ്കുമാര്‍, ഷിബു വൈക്കം, പ്രവീണ്‍ ഇറവങ്കര, അ
നി വര്‍ഗീസ്, മമ്പറം ദിവാകരന്‍, സുരേഷ് കൂത്തുപറമ്പ്, സുധീര്‍ വെങ്ങര, പ്രൊഫ. മുഹമ്മദ് അഹമ്മദ് സംസാരിച്ചു. ഇന്ന് ശ്രീകണ്ഠപുരം, ഇരിട്ടി, മട്ടന്നൂര്‍, പാനൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."