കുടിയൊഴിക്കലിന് കളമൊരുങ്ങുന്നു
ഉരുവച്ചാല്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായി കുട്ടുപുഴ മുതല്‍ മട്ടന്നൂര്‍ വരെ റോഡ് വികസിപ്പിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം വളവുപാറ തലശ്ശേരി റോഡിന് തിരിച്ചടിയാവുന്നു. ലോകബാങ്കിന്റെ സഹായത്തോടെ തലശ്ശേരി മുതല്‍ വളവുപാറ വരെയുള്ള 56 കിലോമീറ്റര്‍ റോഡ് വികസനം എതാണ്ട് 70 ശതമാനം പൂര്‍ത്തീകരിച്ചപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
350 കോടിയോളം രൂപ ചെലവഴിച്ചാണ്‌നിലവില്‍ രണ്ട് വരി പാതയില്‍ റോഡ് നിര്‍മിക്കുന്നത്. പുതിയതീരുമാനപ്രകാരം 25 മീറ്റര്‍ വീതിയില്‍ നാല് വരി പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
കൂട്ടുപുഴ മുതല്‍ മട്ടന്നൂര്‍ വായാന്തോട് വരെ 32 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമ്പോള്‍ ഇതിനിടയില്‍ വരുന്ന ചെറിയ ടൗണുകളിലെ ദൂരിഭാഗം കടകളും പൊളിച്ചുമാറ്റേണ്ടി വരും. കൂട്ടുപുഴ മുതല്‍ മട്ടന്നൂര്‍ വരെ 32 കിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി സ്ഥലം ഏറ്റെടുത്താല്‍ മാത്രമെ 25 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ കഴിയുകയുള്ളു. നിലവിലെ തലശ്ശേരി-വളവുപാറ റോഡിന് സ്ഥലമേറ്റെടുക്കാന്‍ വേണ്ടി മാത്രം പതിനഞ്ച് വര്‍ഷം വരെയെടുത്തിരുന്നു. റോഡ് നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരം ആറ്പുതിയ പാലങ്ങളും നിര്‍മിക്കണം. ഏതാനും പാലങ്ങളുടെ പണി അവസാനഘട്ടത്തിലാണ്. വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയായി വികസിപ്പിക്കാനുള്ള പ്രാഥമിക റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്ട് റിപ്പോട്ട് (ഡി.പി.ആര്‍) തയാറാക്കാനുള്ള ഏജന്‍സിയെ എത്രയും വേഗം നിശ്ചയിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) നാലു മാസത്തിനകം തയാറാക്കാനാണ് യോഗത്തില്‍ ധാരണയായത്. ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ച് വേണം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഭാഗമായി കടകള്‍ ഒഴിപ്പിക്കുമ്പോള്‍ വാടകക്കാരായി കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുക്കണം.
കെട്ടിടങ്ങളിലെ വാടകക്കാരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യം കൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കൈക്കാള്ളണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."