HOME
DETAILS
MAL
മലയോര ഹൈവേ റോഡ് മിനുങ്ങുന്നു
backup
November 02 2017 | 19:11 PM
ചെറുപുഴ: നല്ലൊരു റോഡിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായി. മലയോര ഹൈവേയുടെ മഞ്ഞക്കാട് മുതല്‍ ചെറുപുഴ വരെയുള്ള ലെവലിങ് കഴിഞ്ഞ ഭാഗത്തെ മെക്കാഡം ടാറിങ് ആരംഭിച്ചു. ചെറുപുഴ ഭാഗത്ത് ലെവലിങ് അന്തിമ ഘട്ടത്തിലാണ്. ജില്ലയില്‍ മലയോര ഹൈവേയുടെ നിര്‍മാണം പല ഭാഗങ്ങളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കാസര്‍കോഡ് ജില്ലയില്‍ 126 കിലോമീറ്ററാണ് മലയോര ഹൈവേ. ഇതിന്റെ നിര്‍മാണത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചെറുപുഴ വരെയുള്ള ടാറിങ് പൂര്‍ത്തിയാക്കിയാല്‍ ടൗണിലെ പ്രവൃത്തി ആരംഭിക്കും. മലയോര ഹൈവേ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ പയന്നൂര്‍ ചെറുപുഴ റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ ജനങ്ങള്‍ നിരാശരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."