മോദി ഭരണം അഴിമതിയില്‍ മുങ്ങി: ചെന്നിത്തല
പയ്യന്നൂര്‍: അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പയ്യന്നൂരില്‍ യു.ഡി.എഫ് പടയൊരുക്കം സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ബി.ജെ.പി നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതികളെ ജനങ്ങള്‍ക്ക് കണ്ടില്ലെന്നു നടിക്കാന്‍ സാധ്യമല്ലെന്നും മൂന്നുവര്‍ഷത്തെ മോദി ഭരണത്തിന്റെ ബാലന്‍സ് ഷീറ്റ് ജനവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വീകരണ പൊതുയോഗം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എം.കെ രാജന് അധ്യക്ഷനായി. കെ. സുധാകരന്, സതീശന് പാച്ചേനി, കെ.പി കുഞ്ഞിക്കണ്ണന്, അബ്ദുള്‍ ഖാദര്‍ മൗലവി, എ.ഡി മുസ്തഫ, സണ്ണി ജോസഫ്, ജി. ദേവരാജന്‍, ഷാനിമോള്‍ ഉസ്മാന്, എം. നാരായണന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."