HOME
DETAILS
MAL
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചു
backup
November 03 2017 | 01:11 AM
ന്യൂഡല്‍ഹി: ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചു. നിലവില്‍ വര്‍ഷം 30,000 രൂപയാണ് വിദ്യാഭ്യാസാനുകൂല്യമായി നല്‍കിയിരുന്നത്. ഇത് 54,000 മായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികളില്‍ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് റീ-ഇമ്പേഴ്‌സ്‌മെന്റായി തുക നല്‍കും. ചെലവായ തുകയെ സംബന്ധിച്ചുള്ള മതിയായ രേഖ ഹാജരാക്കണം. ഇത് പ്രതിമാസം 2,250 രൂപയായിരിക്കും. ഏഴാം ശമ്പളകമ്മിഷന്‍ ശുപാര്‍ശയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് ഒരുവര്‍ഷം 54,000 രൂപവരെ റീം-ഇമ്പേഴ്‌സ്‌മെന്റായി ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."