എന്‍.ടി.പി.സി സ്ഫോടനം; മരിച്ചവരുടെ എണ്ണം 30 ആയി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്ചഹറില് എന്‍.ടി.പി.സി താപനി ലയത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന 12ലധികം പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് 500 മെഗാവാട്ട് ശേഷിയുള്ള താപനി ലയത്തില്‍ സ്ഫോടനമുണ്ടായത്.
അതേസമയം അപകടത്തില്പ്പെട്ടവരോടും മരിച്ചവരുടെ കുടുംബങ്ങളോടും ഒരു തരത്തിലുള്ള അവഗണനയും ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്.കെ സിങ് അറിയിച്ചു.
അപകട സ്ഥലത്തും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ അടുത്തും നേരിട്ടെത്തിയ ശേഷമാണ് നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരു തരത്തിലുള്ള അവഗണനയും ഉണ്ടായിട്ടില്ലെന്ന് സിങ് വ്യക്തമാക്കിയത്.
മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 10 ലക്ഷവും നിസാര പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."