വേതന സുരക്ഷാ പദ്ധതി: പന്ത്രണ്ടണ്ടാംഘട്ടം നിലവില്‍വന്നു
റിയാദ്: സഊദിയില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് കരാര്‍പ്രകാരമുള്ള വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടണ്ടാംഘട്ടം നിലവില്‍വരുന്നു. 40 മുതല്‍ 59 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെടുക. 14,288 സ്ഥാപനങ്ങളിലായി ഏകദേശം 6,87,607 തൊഴിലാളികളാണ് വേതന സുരക്ഷാ പദ്ധതിയുടെ ഈ ഘട്ടത്തില്‍ ഉള്‍പ്പെടുക.
തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്ത് ശമ്പളം നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിശ്ചിതസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളില്‍നിന്ന് ഒരു തൊഴിലാളിക്ക് 3000 റിയാല്‍ വരെ പിഴ ഈടാക്കും. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടണ്ടുമാസം പിന്നിടുന്നതോടെ സ്ഥാപനങ്ങള്‍ മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിക്കണം. മൂന്നുമാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്കാതിരുന്നാല് സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തലാക്കും. തൊഴില്‍ കാര്‍ഡ് കാലാവധി തീര്ന്നിട്ടില്ലെങ്കില് തൊഴിലുടമയുടെ സമ്മതംകൂടാതെതന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനുമാകും.സഊദി വിഷന്‍ 2030ന്റെ ഭാഗമായുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെ ഭാഗമായാണ് വേതന സുരക്ഷാ നിയമം കൊണ്ടുവരുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ഇതിലൂടെ തൊഴില്‍, സാമൂഹിക മന്ത്രാലയം ലക്ഷ്യമിടുന്നത്. 16 ഘട്ടങ്ങളായാണ് വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. 11 മുതല്‍ 14 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തില്‍ ഉണ്ടണ്ടാവുക. അടുത്തവര്‍ഷം നവംബറിലാണ് അവസാനഘട്ടം നിലവില്‍വരിക. 11 ല്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."