HOME
DETAILS

പുതിയ ഹജ്ജ് നയം: അന്തിമ തീരുമാനം കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന് വിട്ടു

  
backup
November 03, 2017 | 1:32 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%a4%e0%b5%80



കൊണ്ടോട്ടി: വിവാദമായ പുതിയ ഹജ്ജ് കരട് നയം അന്തിമ തീരുമാനത്തിന് കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന് വിട്ടു. ഇന്നലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് അലി ഖൈസര്‍, വൈസ് ചെയര്‍മാന്‍ ജിന ഷൈഖ്, ജോ.സെക്രട്ടറി ആലം എന്നിവരടങ്ങിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് കരട് നയം ചര്‍ച്ച ചെയ്ത് കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന് വിട്ടത്. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പരിശോധനക്ക് ശേഷമായിരിക്കും കരട് നയം അംഗീകരിക്കുക.
രാജ്യത്തെ മുഴുവന്‍ ഹജ്ജ് കമ്മിറ്റികളും എതിര്‍ത്ത പുതിയ കരട് നയത്തിലെ നിര്‍ദേശങ്ങളിലാണ് ഇനി അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കും നേരിട്ട് അവസരം നല്‍കുന്നത് തുടരുക, വെട്ടിക്കുറച്ച എംബാര്‍ക്കേഷന്‍ പോയിന്റെുകള്‍ പുനഃസ്ഥാപിക്കുക, സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ഹജ്ജ് ക്വാട്ട വെട്ടിക്കുറക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളിലാണ് രാജ്യത്തെ മുഴുവന്‍ ഹജ്ജ് കമ്മിറ്റികളും ഒറ്റക്കെട്ടായി നിലയുറപ്പിച്ചത്. കഴിഞ്ഞ മാസം 30ന് മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കരട് നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമവഴി തേടാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago