പഠനം മുദ്രാവാക്യം വിളിയിലൂടെ
വായന കുഞ്ഞുമനസിനെ പ്രചോദിപ്പിക്കും. യുവത്വത്തില്‍ പോഷണമാകും. വാര്‍ധക്യത്തില്‍ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും. ഇതൊരു പഴമൊഴിയാണ്. അതുപോലെതന്നെയാണ് പഠനത്തിന്റെ കാര്യവും. അത് കുഞ്ഞു മനസുകളെ പ്രചോദിപ്പിക്കും. യുവത്വത്തില്‍ പോഷണം തരും. വാര്‍ധക്യത്തില്‍ ആഹ്ലാദം പകരും. ആപത്തുകാലത്ത് അന്നവും അഭയവും തരും.
പഠനം രസകരമാകണമെങ്കില്‍ വാശിവേണം. ആവേശം കൂടെപ്പിറപ്പിനെപോലെ കൊണ്ടുനടക്കണം. പഠന രീതി വ്യത്യസ്തമാകണം. പഠിക്കുന്നത് എത്ര രസകരമായ വിഷയമാണെങ്കിലും ഒരിക്കലും താത്പര്യമില്ലാത്ത പാഠഭാഗമാണെങ്കിലും പുതിയൊരു അവതരണരീതിയുണ്ടെങ്കില്‍ ആര്‍ക്കും താത്പര്യം ജനിക്കും. ആവേശം കൂടും. വിരസമായ പഠന രീതി തന്നെയാണ് നിരാശ സമ്മാനിക്കുന്നതെന്ന കാര്യത്തിലും തര്‍ക്കമില്ല.
എന്നും ഒരേ രീതി. അതിരാവിലെ എഴുന്നേറ്റുള്ള വായന. കാണാപ്പാഠം പഠിക്കല്‍. യുക്തിപൂര്‍വം വിശകലനം ചെയ്യാന്‍പോലും പലര്‍ക്കും താത്പര്യമില്ല. അപ്പോള്‍ സ്വാഭാവികമായും ബോറടിക്കും. വര്‍ഷങ്ങളായി ഇതേ പ്രക്രിയതന്നെ തുടരുമ്പോഴോ പറയേണ്ടതില്ലല്ലോ.
പാരമ്പര്യരീതി വെടിയുക
പതുക്കെയാണ് പലരും വായിക്കാറ്. ഉറക്കെ വായിക്കുന്നവരുമുണ്ട്. വായന മനസിലാണെങ്കിലും ഉറക്കെയാണെങ്കിലും രീതിയൊന്നു മാറ്റിപ്പിടിക്കുക. പഠിക്കാനുള്ളത് ചില സൂത്രവാക്യങ്ങളാണ്. അതെങ്ങനെ പറഞ്ഞു നോക്കിയിട്ടും മനസില്‍ കയറുന്നില്ല. രീതിയൊന്നു മാറ്റൂ. മുദ്രാവാക്യം വിളിക്കുന്ന രീതിയില്‍ വിളിക്കൂ. അങ്ങനെചൊല്ലി പഠിക്കൂ. നിങ്ങളൊരു പ്രകടനത്തിലാണെന്ന് സങ്കല്‍പ്പിക്കൂ. ഉറക്കെ ഉറക്കെ മുദ്രാവാക്യം മുഴക്കന്നത് മനസില്‍ കാണൂ.
സാര്‍ക്ക് ഉച്ചകോടിയില്‍ അംഗത്വമുള്ള രാജ്യങ്ങളെക്കുറിച്ചാണ് പഠിക്കാനുള്ളത്. അവ പാക്കിസ്താനും അഫ്ഗാനിസ്ഥാനും നേപ്പാളുമൊക്കെയാണെന്ന് പുസ്തകത്തിലുണ്ട്. ഒറ്റ വായനയിലോ രണ്ടാമതൊരു വായനയിലോ അതു മനസില്‍ കേറിയെന്നുവരില്ല. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ അവയെ മാത്രം എങ്ങനെ വേര്‍തിരിച്ചറിയാന്‍ സാധിക്കും? കൂടുതല്‍ വായിക്കുമ്പോഴേക്കും ബോറടിക്കുന്നു. ആ രാജ്യങ്ങളുടെ പേരിനെ ഒരു മുദ്രാവാക്യ രൂപത്തല്‍ വിളിച്ചു നോക്കൂ.
പാക്കിസ്താന്‍ അഫ്ഗാനിസ്ഥാന്‍ നേപ്പാള്‍ ഇന്ത്യ മാലി ഭൂട്ടാന്‍ ബംഗ്ലാദേശ് ശ്രീലങ്ക
നമ്മള്‍ പാഠങ്ങളിലെ ഉത്തരങ്ങളാണ് മുദ്രാവാക്യത്തിലേക്ക് മാറ്റി വിളിക്കുന്നതെങ്കിലും വിളിക്കുമ്പോള്‍ മനസില്‍ ഒരു പ്രകടനത്തെ മനസില്‍ സങ്കല്‍പ്പിക്കണം. ഒറ്റയ്ക്കാണെങ്കിലും മുഷ്ടികള്‍ ചുരുട്ടണം. ചുണ്ടുകോട്ടണം. പ്രകടനക്കാരുടെ ഭാവങ്ങളും ആംഗ്യങ്ങളും മനസില്‍ കാണണം. പഠനമുറിയില്‍ സ്വകാര്യതയും സ്വാതന്ത്ര്യവും അനുഭവിക്കാനാകണം. അടച്ചിട്ട മുറിയില്‍ ഉറക്കെ വിളിച്ചാലും കുഴപ്പമില്ല. കുട്ടികള്‍ ഒരുമിച്ചിരുന്നു പഠിക്കുമ്പോഴും ഈ മുദ്രാവാക്യ രീതി അവലംഭിച്ചാല്‍ പഠനം രസകരമാകും.
ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിക്കുമ്പോഴും കുട്ടികളെ ആവേശഭരിതരാക്കാന്‍ ഈ മുദ്രാവാക്യ രീതി സ്വീകരിക്കാം. ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് ഉണരും. കുട്ടികള്‍ താനെ ഉണര്‍ത്തും. പഠനത്തില്‍ താത്പര്യമില്ലാത്ത വിദ്യാര്‍ഥിയും സജീവമാകും. അവരും ഉന്മേഷവാനാകും. അവര്‍ തന്നെയാകും ഈ ഉത്തരം ആദ്യം പഠിച്ചിരിക്കുക.
ക്ലാസ് രസകരമാക്കാനും മടിയന്‍മാരുടെ കൂടി പങ്കാളിത്വം ഉറപ്പാക്കാനും അധ്യാപകന്‍ ക്ലാസില്‍ നിന്നെ ഇങ്ങനെ ഉത്തരങ്ങള്‍ മുദ്രാവാക്യ രൂപത്തില്‍ വിളിച്ചുകൊടുക്കട്ടെ. കുട്ടികളെക്കൊണ്ടും പ്രകടനം നടത്തിച്ച് മുദ്രാവാക്യം വിളിപ്പിക്കട്ടെ. അഞ്ചു മിനുട്ടുകൊണ്ട് സാര്‍ക്ക് ഉച്ചകോടിയില്‍ അംഗത്വമുള്ള രാജ്യങ്ങളെക്കുറിച്ച് ക്ലാസിലെ ഓരോ കുട്ടിയും പഠിച്ചു കഴിഞ്ഞിട്ടുണ്ടാകും. തീര്‍ച്ച.
രണ്ടാം സൂത്രവാക്യം
സാര്‍ക്ക് ഉച്ചകോടിയില്‍ അംഗത്വമുള്ള രാജ്യങ്ങളെക്കുറിച്ചോര്‍ക്കാന്‍ മറ്റൊരു സൂത്രവാക്യം കൂടിയുണ്ട്.
പനി വരാത്തവരുണ്ടോ?പനി വന്നാല്‍ ഡോക്ടറെ ചെന്നു കാണാറുണ്ട്. ഈ കാര്യം ഓര്‍ത്താല്‍ മതി. ഹോമിയോ ഡോക്ടറേയോ പാരമ്പര്യ വൈദന്‍മാരെയും ഓര്‍ക്കണ്ട. എം.ബി.ബി.എസ് ഡോക്ടറെ തന്നെ കാണണം.
പി.എ.എന്‍.ഐ (പനി) പി.പാക്കിസ്താന്‍, എ. അഫ്ഗാനിസ്ഥാന്‍, എന്‍.നേപ്പാള്‍. ഐ ഇന്ത്യ (അതാണ് പനി)
ഇനി എം.ബി.ബി.എസ്
(മാലി)എം, (ഭൂട്ടാന്‍)ബി, (ബംഗ്ലാദേശ്) ബി,(ശ്രീലങ്ക)എസ്.
ഇപ്പോള്‍ പഠിച്ചില്ലേ സാര്‍ക്ക് ഉച്ചകോടിയില്‍ അംഗത്വമുള്ള രാജ്യങ്ങളെ. ഇനി മറക്കില്ലല്ലോ?
പഠിക്കേണ്ടത് ഇന്ത്യയുടെ പ്രസിഡന്റുമാരെ കുറിച്ചാണെന്നുവെക്കുക. നമുക്കറിയാം 14ാമത്തെ രാഷ്ട്രപതിയാണ് ഇപ്പോഴുള്ള റാംനാഥ് കോവിന്ദ്. അതും ഒരു മുദ്രാവാക്യത്തില്‍ വിളിച്ചുനോക്കൂ.
രാജേന്ദ്ര പ്രസാദ്, രാധാകൃഷ്ണന്‍
സാക്കിര്‍ ഹുസൈന്‍ വി വി ഗിരി
ഫക്രുദ്ധീന്‍ നീലം റെഡ്ഡി
സെയില്‍ സിംങ്, വെങ്കിട്ടരാമന്‍
ശങ്കര്‍ ദയാല്‍ നാരായണന്‍
നമ്മുടെ സ്വന്തം എ.പി.ജെ
പ്രതിഭാ പാട്ടീല്‍ മുഖര്‍ജി
റാംനാഥ് കോവിന്ദ്
പേരുകള്‍ എളുപ്പത്തില്‍ പഠിക്കാന്‍വേണ്ടിയാണ് ചുരുക്കി പറയുന്നത്. ഇവരില്‍ ഒന്നാമന്റെയും രണ്ടാമന്റേയും മൂന്നാമന്റെയും പതിനൊന്നാമന്റെയും പേരിന്റെ കൂടെ ഡോക്ടര്‍ എന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ ഇനീഷലും പ്രത്യേകം ഓര്‍മയുണ്ടാകണം.
ഇനി ഇവര്‍ക്കെല്ലാവര്‍ക്കും ഓരോ നമ്പര്‍ കൊടുക്കുക. 14 പേരെയുള്ളൂ. ഇനിയും പലര്‍ക്കും നമ്പര്‍ കൊടുക്കാനുണ്ടാകും. തിരിച്ചറിയാനായി കൂടെ ഒരു കോഡും ചേര്‍ക്കുക.
ഒന്നാമനായ ഡോ. രാജേന്ദ്രപ്രസാദിന് നമ്പര്‍ ഒന്നു തന്നെ. ഒരു കോഡും വേണ്ടെ. നമ്പര്‍ വണ്‍ ആര്‍. ആര്‍ എന്നതുകൊണ്ട് രാഷ്ട്രപതി എന്നും രാജേന്ദ്രപ്രസാദ് എന്നും ആകാം. രണ്ടാം നമ്പറുകാരന്‍ നമ്പര്‍ ടു ആര്‍ എസ്. രണ്ട് എന്നത് രണ്ടാമന്‍ എന്നതിന്റെയും എസ് എന്നത് എസ് രാധാകൃഷ്ണന്‍ എന്നും സൂചിപ്പിക്കുന്നു.
1) ഡോ. രാജേന്ദ്ര പ്രസാദ്, (നമ്പര്‍ വണ്‍ ആര്‍)
2) ഡോ. എസ് രാധാകൃഷ്ണന്‍ (നമ്പര്‍ ടു ആര്‍)
3) ഡോ. സാക്കിര്‍ ഹുസൈന്‍ (നമ്പര്‍ ത്രീ എസ്)
4) വി വി ഗിരി (നമ്പര്‍ ഫോര്‍ വി )
5) ഫക്രുദ്ധീന്‍ അലി അഹമ്മദ് (നമ്പര്‍ ഫൈവ് എഫ്)
6) നീലം സജ്ജീവ റെഡ്ഡി (നമ്പര്‍ സിക്‌സ് ബ്ലൂ)
7) ഗ്യാനി സെയില്‍ സിംങ്, (നമ്പര്‍ സെവന്‍ ജി)
8) ജി. വെങ്കിട്ടരാമന്‍ (നമ്പര്‍ എയ്റ്റ് ജി )
9) ശങ്കര്‍ ദയാല്‍ ശര്‍മ്മ (നമ്പര്‍ നയന്‍ ഡി)
10) കെ ആര്‍ നാരായണന്‍ (നമ്പര്‍ ടെന്‍ കെ )
11) എ പി ജെ അബ്ദുല്‍ കലാം (നമ്പര്‍ ലെവന്‍ എ )
12) പ്രതിഭാ പാട്ടീല്‍ (നമ്പര്‍ ടൊല്‍വ് പി)
13 ) പ്രണബ് കുമാര്‍ മുഖര്‍ജി (ടാര്‍ട്ടീ നമ്പര്‍ മുഖര്‍ജി)
14) ഫോര്‍ട്ടി നമ്പര്‍ കോവിന്ദ് ഫോര്‍ട്ടി നമ്പര്‍ കോവിന്ദ്)
ഇനി ഇതുതന്നെ മുദ്രാവാക്യം ആവേശത്തോടെ വിളിക്കുക. അത് ഹൃദിസ്ഥമാക്കുക. അപ്പോള്‍ രാഷ്ട്രപതിമാരുടെ ക്രമനമ്പര്‍ തെറ്റില്ല. മത്സര പരീക്ഷയില്‍ എ.പി.ജെ അബ്ദുല്‍ കലാം എത്രാമത്തെ രാഷ്ട്രപതിയാണെന്ന ചോദ്യം വന്നാല്‍ കുഴങ്ങില്ല.
ക്വിസ് മത്സരത്തില്‍ മലയാളിയായ കെ.ആര്‍ നാരായണന്‍ ആര്‍ക്കു മുന്‍പാണ് രാഷ്ട്രപതിയായതെന്നു ചോദിച്ചാലും പതറില്ല. ഉടനെ ഈ മുദ്രാവാക്യം ഓര്‍മ വരണം. രാഷ്ട്രപതിമാരെക്കുറിച്ചു ചോദിച്ചാലും ഈ മുദ്രാവാക്യമങ്ങ് മനസില്‍ ഉരുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ല.
ഇതാണ് മുദ്രാവാക്യം
നമ്പര്‍ വണ്‍ ആര്‍
നമ്പര്‍ ടു ആര്‍
നമ്പര്‍ ത്രീ എസ്
നമ്പര്‍ ഫോര്‍ വി
നമ്പര്‍ ഫൈവ് എഫ്
നമ്പര്‍ സിക്‌സ് ബ്ലൂ
നമ്പര്‍ സെവന്‍ ജി
നമ്പര്‍ എയ്റ്റ് ജി
നമ്പര്‍ നയന്‍ ഡി
നമ്പര്‍ ടെന്‍ കെ
നമ്പര്‍ ടൊല്‍വ് പി
പതിമൂന്നാമന്‍ മുഖര്‍ജി
പതിനാലാമന്‍ കോവിന്ദ്
എല്ലാവരുടെയും പേരിന്റെ ആദ്യ അക്ഷരമാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നീലം സജ്ജീവ റെഡ്ഡിയുടേത് ബ്ലൂ എന്നും ഇതിനു മുന്‍പുള്ള രാഷ്ട്രപതിയുടേത് പതിമൂന്നാമന്‍ എന്നും ഇപ്പോഴത്തേത് പതിനാലാമന്‍ എന്നും ചേര്‍ത്തിട്ടുണ്ട്. ഇതുപോലെ തന്നെ മറ്റു പാഠ ഭാഗങ്ങളുടെ ഉത്തരങ്ങളും ഇതേ രൂപത്തിലൊന്നു പഠിച്ചു നോക്കൂ.
മുദ്രാവാക്യവിളിയിലൂടെ മറ്റു പാഠങ്ങളും പഠിക്കാം. കാലവും വര്‍ഷവും പദ്യവും ഗദ്യവും സൂത്രവാക്യങ്ങളും മടുപ്പില്ലാതെ ഗ്രഹിക്കാം. സുപ്രധാനമായ സംഭവങ്ങളും കണക്കിലെയും രസതന്ത്രത്തിലെയും സമവാക്യങ്ങളുമെല്ലാം സ്വായത്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."