യോഗാ സെന്ററില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം നല്കാന് ഉത്തരവ്
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്ററില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
കാമുകിയായ തലശേരി സ്വദേശിനി അഷിതക്കും തനിക്കും വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ഷുഹൈബ് നല്കിയ ഹരജിയിലാണ് നടപടി. ഹരജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നോട്ടിസ് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹിന്ദു ഹെല്പ്ലൈന് പ്രവര്‍ത്തകര്‍ അഷിതയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്നാണ് ഷുഹൈബിന്റെ ആരോപണം. നേരത്തേ ഷുഹൈബ് നല്കിയ ഹേബിയസ് ഹരജിയില്‍ അഷിതയുടെ ഇഷ്ടം കണക്കിലെടുത്ത് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍,
തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് അഷിത കോടതിയില്‍ അങ്ങനെ മൊഴി നല്‍കിയതെന്നും ഇവിടെനിന്ന് രക്ഷപ്പെട്ട് ഒക്ടോബര്‍ പത്തിന് അഷിത തന്റെയടുത്തെത്തിയെന്നും ഷുഹൈബ് ഹരജിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."