സി.ബി.ഐയുടെ സമീപനം തെറ്റിദ്ധാരണ പരത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ സി.ബി.ഐയുടെ സമീപനം തെറ്റിദ്ധാരണ പരത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.
കേസ് സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനവും സി.ബി.ഐ ഏറ്റെടുക്കണമെന്ന് വിശദീകരിക്കുന്ന കുറിപ്പും 2017 ഓഗസ്റ്റ് പത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചിരുന്നു.
നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പേഴ്സണല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത്. സി.ബി.ഐയെ അല്ല. ഇതുസംബന്ധിച്ച് ഒക്ടോബര്‍ 23ന് പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പേഴ്സണല്‍ മന്ത്രാലയം കേരള സര്‍ക്കാരിന്റെ വിജ്ഞാപനം സി.ബി.ഐയെ അറിയിക്കാതിരിക്കുകയോ സി.ബി.ഐ കോടതിയില്‍ ഇക്കാര്യം മറച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതിലേതാണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണം. കേസ് സി.ബി.ഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."