HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്തതിനുപിന്നില് സാമ്പത്തിക ബന്ധം: ഹസന്
backup
November 03 2017 | 18:11 PM
ആലപ്പുഴ: ജയരാജന്റെയും ശശീന്ദ്രന്റെയും രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്തതിനുപിന്നില് സാമ്പത്തിക ബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് നടത്തിയ സമരപദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടുണ്ടെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തോമസ് ചാണ്ടിയെ പുറത്താക്കിയില്ലെങ്കില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അധ്യക്ഷനായി. വീടിനുസമീപം വച്ച് പദയാത്ര പൊലിസ് തടഞ്ഞു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."