HOME
DETAILS
MAL
ജനകീയ സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ല: കാനം
backup
November 03 2017 | 18:11 PM
കൊച്ചി: ഗെയില്‍ പദ്ധതിക്കെതിരേ സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം സമവായത്തിന്റേതാകാണം.
പൊലിസിന്റെ സമീപനം ഇതിനുമുന്‍പും ഇതേ രൂപത്തിലായിരുന്നു. ഇക്കാര്യത്തില്‍ മാറ്റം വേണം. മുക്കം സമരത്തിന് തീവ്രവാദികളുടെ പങ്കുണ്ടെന്നു പറയാന്‍ കഴിയില്ല. ഇതിന് യാതൊരു തെളിവുമില്ല. ഗെയില്‍ വാതക പൈപ്പ് ലൈന്‍ സമരവുമായി ബന്ധപ്പെട്ട് മുക്കത്തുണ്ടായത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഇത്തരം വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."