ഗെയില്‍ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യും: പി.കെ കുഞ്ഞാലിക്കുട്ടി
മുക്കം: ഏകാധിപത്യപരമായി ഗെയില്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്നും അടുത്ത യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എരഞ്ഞിമാവില്‍ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രവൃത്തി നിര്‍ത്തിവച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവണം. ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലിസ് നടത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയില്‍ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവച്ച് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനം ഭരിക്കുന്നത് ലോകംകണ്ട ഏറ്റവും വലിയ ഏകാധിപതിയായിരുന്ന ഈദി അമീനിന്റെ നിലവാരത്തിലുള്ള മുഖ്യമന്ത്രിയാണ്. സമരം യു.ഡി.എഫ് ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് സുധീരന് തയാറായില്ല. ഗെയില്‍ പദ്ധതികൊണ്ട് എന്തു നേട്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."