HOME
DETAILS
MAL
റോഡ് പ്രവൃത്തി ഉദ്ഘാടനം
backup
November 03 2017 | 19:11 PM
പാണ്ടിക്കടവ്: രണ്ടേനാല് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം പാണ്ടിക്കടവില്‍ നടന്ന ചടങ്ങില്‍ ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിച്ചു.
എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് അധ്യക്ഷയായി. മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര് പ്രവീജ്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ വി.പി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീന്
മൂടമ്പത്ത്, ആമിന അവറാന്, ജില്‍സണ്‍ തൂപ്പുംങ്കര, കെ.ആര് ജയപ്രകാശ്, ഷൈനി ജോര്‍ജ്, എ ബാലകൃഷ്ണന്, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി നഗരത്തിലെ കെ.ടി ജങ്ഷനിലും എല്‍.എഫ് ജങ്ഷനിലും ഇന്റര്‍ലോക്ക് പതിക്കുന്നതിന് മുന്നോടിയായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തികളും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."