HOME
DETAILS
MAL
പ്രവചന മത്സരത്തില്‍ ഊര്‍മിള ഉണ്ണിക്കൃഷ്ണന് വിജയി
backup
August 13 2016 | 21:08 PM
ആലപ്പുഴ: പബ്ളിസിറ്റി കമ്മിറ്റി നടത്തിയ പ്രവചന മത്സരത്തില്‍ കാരിച്ചാല്‍ ചുണ്ടനെ പ്രവചിച്ച ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ മോടിയൂഴത്തില് ഊര്‍മിള ഉണ്ണിക്കൃഷ്ണന് വിജയിയായി.
ദക്ഷിണ മേഖല എ.ഡി.ജി.പി. ബി. സന്ധ്യയാണ് നറുക്കെടുത്തത്. നെഹ്റു ട്രോഫി ചീഫ് കോ-ഓര്‍ഡിനേറ്ററും മുന്‍ എം.എല്‍.എ.യുമായ സി.കെ. സദാശിവന്, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിജയിക്ക് പാലത്ര ഫാഷന്‍ ജൂവലേഴ്സ് നല്കുന്ന 10,001 രൂപയുടെ പി.റ്റി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."