മേപ്പയ്യൂരില്‍ അപകടം പതിയിരിക്കുന്നു വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ ശക്തമായ നടപടി വേണം
മേപ്പയൂര്‍: മേപ്പയ്യൂര്‍ ടൗണിലുള്‍പ്പെടെ വാഹന വേഗത നിയന്ത്രിക്കേണ്ടിയിരിക്കുന്നു. വാഹനങ്ങളുടെ മത്സര ഓട്ടങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃര്‍ തയാറാകുന്നില്ല.
ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ് ഏറ്റവും അശ്രദ്ധമായ രീതിയില്‍ ഓടുന്നത്. പേരാമ്പ്ര-വടകര റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം പതിവാണ്. ഒരുതരത്തിലുള്ള സിഗ്നലുകളും കാട്ടാതെയാണ് ഇത്തരം വാഹനങ്ങള്‍ ചീറിപ്പായുന്നത്. ചുരുങ്ങിയ പക്ഷം ടൗണിലെങ്കിലും ഈ അമിത വേഗത നിയന്ത്രിച്ചേ മതിയാകൂ.
കാലത്ത് ഒന്പതിനു ശേഷം സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ റോഡിലൂടെ പരന്നൊഴുകുന്നത് വലിയ അപകട സാധ്യത ഉണ്ടാക്കുന്നു. ഇവര്‍ക്ക് നടക്കാന്‍ മേപ്പയൂര്‍ ടൗണ്‍ മുതല്‍ ഹൈസ്കൂള്‍ വരെ കൈവരിയോടു കൂടിയ നടപ്പാത അടിയന്തിരമായി നിര്‍മിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. മേപ്പയ്യൂര്‍ ഹൈസ്കൂളിനു സമീപം വെള്ളിയാഴ്ച കാലത്തുണ്ടായ ബസപകടം രാവിലെ 10ന് ശേഷമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അല്ലെങ്കില്‍ മേപ്പയ്യൂര്‍ ഇന്ന് ദുരന്തഭൂമിയായി മാറിയേനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."