ആദ്യം ഞാന്‍ മനുഷ്യനാകട്ടെയെന്ന് പാക് ബാലിക
അമൃത്്സര്‍: ഞാന്‍ ഇന്ത്യക്കാരിയോ പാകിസ്താനിയോ അല്ല, ആത്യന്തികമായി മനുഷ്യനാണ് എന്ന 11കാരിയായ പാക് ബാലികയുടെ പരാമര്‍ശം ഇന്ത്യയില്‍ മാത്രമല്ല പാകിസ്താനിലും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ജയിലില്‍ ജനിച്ച് 11 വര്‍ഷത്തിനു ശേഷം മോചിതയായ മാതാവിനൊപ്പം പാകിസ്താനിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ഹിന എന്ന ബാലിക തന്റെ നിലപാട് വ്യക്തമാക്കിയത്. അമൃത്്സര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെയാണ് മാതാവിനും മാതൃസഹോദരിക്കുമൊപ്പം ഹിന ജയിലില്‍ നിന്ന് ഇറങ്ങിയത്. ഫാത്വിമ ബീവി(42) ഇവരുടെ സഹോദരി മുംതാസ്(29) എന്നിവര്‍ക്കൊപ്പമാണ് ഹിന ജയില്‍ മോചിതയായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അധികൃതരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യത്തിനുത്തരമായാണ് ഞാന്‍ ആത്യന്തികമായി മനുഷ്യനാണെന്നും അതിനുശേഷമേ ഇന്ത്യനും പാകിസ്താനിയും ആകുന്നുള്ളൂ എന്നും വ്യക്തമാക്കിയത്. ഇന്ത്യയിലേയും പാകിസ്താനിലേയും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കട്ടെയെന്നും ഹിന പറഞ്ഞു. പാകിസ്താനിയാണെങ്കിലും ഹിനയുടെ ജനനം അമൃത്്സറിലെ ജയിലിലായിരുന്നു. ഫാത്വിമ ബീവി ഗര്‍ഭിണിയായിരുന്നപ്പോഴാണ് ജയിലിലായത്. 2006 മെയ് എട്ടിനാണ് പാകിസ്താനില്‍ നിന്ന് സംഝോത എക്സ്പ്രസില്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലേക്ക് ഫാത്വിമാ ബീവിയും സഹോദരിയും വരുന്നത്. യു.പിയിലെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി എത്തിയതായിരുന്നു.
എന്നാല്‍ ഇവരുടെ ബാഗില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതോടെയാണ് പഞ്ചാബിലെ അത്താരിയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയപ്പോഴും എങ്ങനെയാണ് ബാഗില്‍ മയക്കുമരുന്ന് എത്തിയതെന്നതുസംബന്ധിച്ച് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നുതന്നെയാണ് ഇവര്‍ പറയുന്നത്. ജയിലില്‍ വച്ചാണ് ഫാത്വിമാ ബീവി, ഹിനയെ പ്രസവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."