ഐ.എസില്‍നിന്ന് ദൈറുസ്സൂര്‍ സിറിയ തിരിച്ചുപിടിച്ചു
ദമസ്കസ്: സിറിയയിലെ ഐ.എസിന്റെ അവസാനത്തെ ശക്തികേന്ദ്രവും തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ സൈന്യം അവകാശപ്പെട്ടു. ഇറാഖ് അതിര്‍ത്തിയിലുള്ള ദൈറുസ്സൂറാണ് സിറിയന്‍ സഖ്യസൈന്യം തിരിച്ചുപിടിച്ചത്. 2014 മുതല്‍ പൂര്‍ണമായി ഐ.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശമാണിത്.
അതേസമയം, ദൈറുസ്സൂറിന്റെ ഇറാഖ് അതിര്‍ത്തി പ്രദേശം തിരിച്ചുപിടിക്കാനായി ഇറാഖ് സൈന്യം പ്രവേശിച്ചതായും വാര്‍ത്തയുണ്ട്. ദൈറുസ്സൂറില് കഴിഞ്ഞ സെപ്റ്റംബറില്‍ സിറിയന്‍ സഖ്യസൈന്യം ആരംഭിച്ച സൈനിക നടപടിയാണ് ഇന്നലെയോടെ വിജയം കണ്ടത്. സഖ്യസൈന്യവും ഐ.എസും തമ്മില്‍ പോരാട്ടം രൂക്ഷമായതോടെ 3,50,000ത്തോളം പേര് പ്രവിശ്യയില്‍നിന്നു പലായനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദൈറുസ്സൂറിലെ ഹമീദിയ്യ പ്രദേശങ്ങളാണ് ഇന്നലെ സഖ്യസൈന്യം തിരിച്ചുപിടിച്ചത്. സിറിയന്‍ സൈന്യത്തോടൊപ്പം കുര്‍ദ്, അമേരിക്കന്‍ സൈന്യങ്ങളും ഐ.എസ് വിരുദ്ധ സൈനിക നീക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ദൈറുസ്സൂറിന്റെ 40 ശതമാനം ഭാഗങ്ങളും ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണുള്ളതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് സംഘം അറിയിച്ചു.
സിറിയന്‍ സൈന്യം നേരത്തെ തിരിച്ചുപിടിച്ച ഐ.എസിന്റെ മുന്‍ തലസ്ഥാനമായിരുന്ന റഖയ്ക്കടുത്ത് കിഴക്കന്‍ സിറിയയിലെ യൂഫ്രട്ടീസ് നദീതീര പ്രവിശ്യയാണ് ദൈറുസ്സൂര്‍. രാജ്യത്തെ എണ്ണ സമ്പന്ന പ്രദേശങ്ങളിലൊന്നു കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."